Pongal Holidays: പൊങ്കലിന് നിങ്ങള്‍ക്ക് അവധിയാണ്, സ്‌കൂളില്‍ പോകേണ്ട
Kerala Pongal Holidays 2026: തെലങ്കാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനുവരി 10 മുതല്‍ 16 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. നേരത്തെ ജനുവരി 10 മുതല്‍ 15 വരെയായിരിക്കുന്നു പൊങ്കല്‍ അവധി പ്രഖ്യാപിച്ചത്.
പൊങ്കല്‍ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ് തമിഴ്‌നാട്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. പൊങ്കലിനോട് അനുബന്ധിച്ച് തെലങ്കാനയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ജനുവരി 14 മുതല്‍ 17 വരെയാണ് പൊങ്കല്‍ ആഘോഷം. ജനുവരി 16ന് മാട്ടുപൊങ്കല്‍, തിരുവള്ളൂര്‍ ദിനം, ജനുവരി 17ന് കാണം പൊങ്കല്‍, ഉഴവര്‍ ദിനം എന്നിവയ്ക്കും തമിഴ്‌നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തെലങ്കാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനുവരി 10 മുതല്‍ 16 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. നേരത്തെ ജനുവരി 10 മുതല്‍ 15 വരെയായിരിക്കുന്നു പൊങ്കല്‍ അവധി പ്രഖ്യാപിച്ചത്, പിന്നീട് ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. പൊങ്കല്‍ അവധികള്‍ക്ക് ശേഷം ജനുവരി 17ന് വീണ്ടും സ്‌കൂളുകള്‍ ആരംഭിക്കും.
ജനുവരി 15നാണ് പൊങ്കല്‍ ദിനം, ബോഗി പൊങ്കല്‍ ദിനമായ ജനുവരി 14ന് കൂടി അവധി പ്രഖ്യാപിക്കണമെന്നാണ് തമിഴ്‌നാട്ടുകാരുടെ ആവശ്യം. അന്ന് അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ ജനുവരി 18 ഞായറും കഴിഞ്ഞ് സ്‌കൂളിലേക്ക് പോയാല്‍ മതി. വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായ അഞ്ച് ദിവസം അവധി ലഭിക്കും.
Also Read: KEAM 2026: യോഗ്യതകള്‍ പലതരത്തില്‍; മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്ക് ആര്‍ക്കൊക്കെ അപേക്ഷിക്കാം?
തമിഴ്‌നാടിനും തെലങ്കാനയ്ക്കും പുറമെ, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും പൊങ്കല്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ കേരളത്തിന്റെ ചില ഭാഗങ്ങളിലും പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുന്നു. ഇതുപ്രകാരം ഇവിടങ്ങളില്‍ അവധിയും പ്രഖ്യാപിക്കാറുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ പൊങ്കല്‍ പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും അവധി നല്‍കാന്‍ സാധ്യതയുണ്ട്.