AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: കീമിന് അപേക്ഷിച്ചിട്ട് ഫീസ് അടയ്ക്കാന്‍ പറ്റിയില്ലേ? പരിഹാരമുണ്ട്, ഇന്ന് അവസാന അവസരം

KEAM 2026 fee payment date ends on February 25th: കീമിന്‌ പേക്ഷിച്ചവര്‍ക്ക് ഫീസ് അടയ്ക്കാന്‍ ഇന്ന് അവസാന അവസരം. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും, എന്നാല്‍ ഫീസ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കുമാണ് അവസരം.

KEAM 2026: കീമിന് അപേക്ഷിച്ചിട്ട് ഫീസ് അടയ്ക്കാന്‍ പറ്റിയില്ലേ? പരിഹാരമുണ്ട്, ഇന്ന് അവസാന അവസരം
കീം 2026 Image Credit source: malayalamtv9.com
Jayadevan AM
Jayadevan AM | Published: 25 Feb 2026 | 11:51 AM

കേരള എഞ്ചിനീയറിങ്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് ഫീസ് അടയ്ക്കാന്‍ ഇന്ന് അവസാന അവസരം. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും, എന്നാല്‍ ഫീസ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കുമാണ് അവസരം. ഇന്ന് (ഫെബ്രുവരി 25) വൈകുന്നേരം അഞ്ച് മണി വരെയാണ് ഫീസ് ഒടുക്കാന്‍ സാവകാശം അനുവദിച്ചത്.

രേഖകളില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് പിന്നീട് അവസരം നല്‍കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും. സംശയങ്ങളുണ്ടെങ്കില്‍ 04712525300 എന്ന ഹെല്‍പ് ലൈന്‍ നമ്പറിന്റെ സഹായം തേടാം.

Also Read: KEAM 2026: കീം 2026 അപേക്ഷ നിരസിക്കപ്പെട്ടാല്‍ എങ്ങനെ അറിയാം? സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരമുണ്ട്‌

ഇതിനകം സമർപ്പിച്ച അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ നേരത്തെ ഫെബ്രുവരി 12 വരെ സമയപരിധി അനുവദിച്ചിരുന്നു. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധിയും ഒരു തവണ നീട്ടിയിരുന്നു. ആദ്യം ജനുവരി 31 വരെയാണ് സമയപരിധി അനുവദിച്ചത്. പിന്നീട് ഫെബ്രുവരി ആറു വരെ സാവകാശം അനുവദിച്ചു.

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 13 മുതല്‍ 25 വരെ നടക്കും. ഏപ്രില്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് ലഭിക്കും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ പരീക്ഷയുടെ ബഫര്‍ ദിനമാണ്. 17, 18, 19, 20, 21, 22, 23 തീയതികളിലാണ് പരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ പ്രവേശന പരീക്ഷ നടത്തുന്നത്. എഞ്ചിനീയറിങ്, ഫാര്‍മസി പരീക്ഷകളുടെ ഫലം മെയ് 10 നോ അതിന് മുമ്പോ പുറത്തുവിടുമെന്നാണ് പ്രഖ്യാപനം.

Follow Us