JEE Main 2026: ജെഇഇ മെയിൻ പെർസന്റൈൽ സ്കോറിൽ നിന്ന് നിങ്ങളുടെ റാങ്ക് എങ്ങനെ കണക്കാക്കാം? ലളിതമായ വഴികൾ

Calculate JEE Main 2026 Rank From Percentile: 2026-ലെ ജെഇഇ മെയിൻ പരീക്ഷ നാല് ദിവസങ്ങളിലായി എട്ട് സെഷനുകളിലായാണ് നടക്കുന്നത്. ഒരാളുടെ പെർസന്റൈൽ സ്കോർ എന്നത് പരീക്ഷ എഴുതിയ മറ്റ് കുട്ടികളുടെ പ്രകടനവുമായി താരതമ്യം ചെയ്തുള്ള കണക്കാണ്.

JEE Main 2026: ജെഇഇ മെയിൻ  പെർസന്റൈൽ സ്കോറിൽ നിന്ന് നിങ്ങളുടെ റാങ്ക് എങ്ങനെ കണക്കാക്കാം? ലളിതമായ വഴികൾ

Representational Image

Published: 

25 Jan 2026 | 09:47 AM

ന്യൂഡൽഹി: ജെഇഇ മെയിൻ പരീക്ഷാഫലം പെർസന്റൈൽ രീതിയിൽ പ്രസിദ്ധീകരിക്കുമ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും റാങ്ക് കണക്കാക്കുന്നതിൽ ഉണ്ടാകാറുള്ള ആശങ്കകൾക്ക് പരിഹാരവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). വിവിധ ദിവസങ്ങളിലും ഷിഫ്റ്റുകളിലുമായി പരീക്ഷ നടക്കുമ്പോൾ ചോദ്യപേപ്പറുകളുടെ പ്രയാസനിലയിലുണ്ടാകുന്ന വ്യത്യാസം പരിഹരിക്കാനാണ് എൻ.ടി.എ പെർസന്റൈൽ അടിസ്ഥാനമാക്കിയുള്ള നോർമലൈസേഷൻ രീതി നടപ്പിലാക്കുന്നത്.

2026-ലെ ജെഇഇ മെയിൻ പരീക്ഷ നാല് ദിവസങ്ങളിലായി എട്ട് സെഷനുകളിലായാണ് നടക്കുന്നത്. ഒരാളുടെ പെർസന്റൈൽ സ്കോർ എന്നത് പരീക്ഷ എഴുതിയ മറ്റ് കുട്ടികളുടെ പ്രകടനവുമായി താരതമ്യം ചെയ്തുള്ള കണക്കാണ്. ഉദാഹരണത്തിന് 70 പെർസന്റൈൽ സ്കോർ നേടിയ ഒരു വിദ്യാർത്ഥി പരീക്ഷ എഴുതിയവരിൽ 70 ശതമാനം പേരേക്കാൾ മുന്നിലോ അവർക്ക് തുല്യമായോ ആണെന്നും ബാക്കി 30 ശതമാനം പേർ ആ വിദ്യാർത്ഥിയേക്കാൾ കൂടുതൽ മാർക്ക് നേടിയവരാണെന്നും മനസ്സിലാക്കാം.

എങ്ങനെ കണക്കാക്കാം

 

ഒരു വിദ്യാർത്ഥിയുടെ ഏകദേശ റാങ്ക് അഥവാ ഓൾ ഇന്ത്യ റാങ്ക് (AIR) കണ്ടെത്താൻ സ്വന്തം പെർസന്റൈൽ സ്കോറും പരീക്ഷ എഴുതിയ ആകെ വിദ്യാർത്ഥികളുടെ എണ്ണവുമാണ് പ്രധാനമായും വേണ്ടത്. പരീക്ഷ എഴുതിയ ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നിന്നും നൂറിൽ നിന്ന് പെർസന്റൈൽ കുറയ്ക്കുമ്പോൾ കിട്ടുന്ന ശതമാനത്തെ ഗുണിച്ചാൽ ഏകദേശ റാങ്ക് കണ്ടെത്താനാകും. അതായത്, പരീക്ഷ എഴുതിയ ആകെ വിദ്യാർത്ഥികൾ 10 ലക്ഷമാണെന്നും ഒരു വിദ്യാർത്ഥിയുടെ പെർസന്റൈൽ 70 ആണെന്നും കരുതുക. എങ്കിൽ പരീക്ഷ എഴുതിയവരിൽ 30 ശതമാനം പേർ (അതായത് 3 ലക്ഷം പേർ) ആ വിദ്യാർത്ഥിയേക്കാൾ മുന്നിലാണെന്ന് കണക്കാക്കാം.

ഇതുപ്രകാരം ആ വിദ്യാർത്ഥിയുടെ ഏകദേശ റാങ്ക് 3,00,000 ആയിരിക്കും. എൻ.ടി.എ പരീക്ഷാഫലം പൂർണ്ണമായി പുറത്തുവിട്ട് ആകെ വിദ്യാർത്ഥികളുടെ എണ്ണം പ്രഖ്യാപിച്ചാൽ മാത്രമേ റാങ്ക് കൃത്യമായി കണക്കാക്കാൻ സാധിക്കൂ. ഓരോ വിഷയത്തിലെയും പെർസന്റൈലും ആകെ പെർസന്റൈലും വിദ്യാർത്ഥികളുടെ സ്കോർ കാർഡിൽ ലഭ്യമാകും.

Related Stories
Vizhinjam Port Job : വിഴിഞ്ഞം വഴിതുറക്കുന്ന വൻ തൊഴിൽ സാധ്യതകൾ, ലോട്ടറിയടിച്ചത് ജെൻസി കിഡ്സിന്, ഉറപ്പുമായി മന്ത്രി
JCB Operator Recruitment: ജെസിബി ഓടിക്കാന്‍ അറിയാമോ? എങ്കില്‍ സര്‍ക്കാര്‍ ജോലി നേടാം; 75,400 വരെ ശമ്പളം
KEAM 2026: കീമിന് അപേക്ഷിക്കാന്‍ ഇനി ഒരാഴ്ച മാത്രം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപേക്ഷ തള്ളിക്കളയും
School Holiday: മുണ്ടിനീര് രോഗബാധ കാരണം 21 ദിവസം അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടർ
Kerala MLA Hostel Job: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ജോലി നേടാം; പത്താം ക്ലാസ് ധാരാളം; 55,200 വരെ ശമ്പളം
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച