AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IDBI Bank Recruitment: എഴുത്ത് പരീക്ഷയില്ല; ഐഡിബിഐ ബാങ്കിൽ ഒഴിവ്, എങ്ങനെ അപേക്ഷിക്കാം?

IDBI Bank Recruitment 2025 for Experts: താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 20.

IDBI Bank Recruitment: എഴുത്ത് പരീക്ഷയില്ല; ഐഡിബിഐ ബാങ്കിൽ ഒഴിവ്, എങ്ങനെ അപേക്ഷിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 11 Sep 2025 10:20 AM

ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എക്സ്പെർറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 20.

പ്രോഗ്രാം മാനേജ്‌മന്റ് ഹെഡ്, ജനറൽ മാനേജർ (ഐടി & എംഐഎസ്) തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷകർ 2025 ഓഗസ്റ്റ് 31ന് 40നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയവർക്കും, സയൻസിൽ ബിരുദത്തോടൊപ്പം എംസിഎയും പൂർത്തിയാക്കിയവർക്കും ഹെഡ് താതികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യാ ഗവൺമെന്റോ അതിന്റെ റെഗുലേറ്ററി ബോഡികളോ അംഗീകരിച്ച സർവകലാശാലയിൽ നിന്നും ബിഇ/ ബി.ടെക്/ എംസിഎ/ എംഎസ്സി-ഐടി യോഗ്യത ഉള്ളവർക്കാണ് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനാവുക. ഇതിലേത് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 12 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ALSO READ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് അവസരം; 120 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. എഴുത്ത് പരീക്ഷയില്ല. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ബാങ്കിൽ മുമ്പറിയിലെ കോർപറേറ്റ് ഓഫീസിൽ നേരിട്ടോ, ഓൺലൈനായോ അഭിമുഖം നടത്താം. തുടർന്ന്, മെഡിക്കൽ പരിശോധനയും രേഖാ പരിശോധനയും ഉണ്ടാകും.

അപേക്ഷിക്കേണ്ട വിധം:

  • ഔദ്യോഗിക വെബ്‌സൈറ്റായ  idbi.bank.in സന്ദർശിക്കുക.
  • ‘Appointment of Experts (Contract)’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  • വിശദമായ നോട്ടിഫിക്കേഷൻ പരിശോധിച്ച ശേഷം ‘Application Format’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  • അപേക്ഷ ഡൗൺലോഡ് ചെയ്ത ശേഷം വിശദാംശങ്ങൾ നൽകി പൂരിപ്പിക്കുക.
  • തുടർന്ന്, rec.experts@idbi.co.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.