AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NAM Recruitment 2025: അഭിമുഖം മാത്രം, എഴുത്തുപരീക്ഷയില്ല; നാഷണല്‍ ആയുഷ് മിഷനില്‍ വാര്‍ഡ് ഹെല്‍പറാകാം

NAM Ward Helper Recruitment 2025: സെപ്തംബര്‍ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. 25ന് രാവിലെ 9.30 മുതല്‍ പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദന കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അഭിമുഖം നടക്കും. അഭിമുഖത്തെ സംബന്ധിച്ച് അപേക്ഷകര്‍ക്ക് പ്രത്യേക അറിയിപ്പുകള്‍ നല്‍കില്ല

NAM Recruitment 2025: അഭിമുഖം മാത്രം, എഴുത്തുപരീക്ഷയില്ല; നാഷണല്‍ ആയുഷ് മിഷനില്‍ വാര്‍ഡ് ഹെല്‍പറാകാം
നാഷണല്‍ ആയുഷ് മിഷന്‍ കേരളം Image Credit source: facebook.com/namkeralam/
Jayadevan AM
Jayadevan AM | Published: 11 Sep 2025 | 06:10 PM

തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷന്‍ വാര്‍ഡ് ഹെല്‍പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് അവസരം. ‘ഫസ്റ്റ് എയ്ഡ് പ്രാക്ടിക്കല്‍ നഴ്‌സിങ് ആന്‍ഡ് എക്‌സീപിരിയന്‍സ് ഇന്‍ ലേബര്‍ റൂം ആന്‍ഡ് കോപ്പറേഷന്‍ തിയേറ്റര്‍’ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 40 വയസാണ് ഉയര്‍ന്ന പ്രായപരിധി. 11,025 രൂപയാണ് ശമ്പളം.

സെപ്തംബര്‍ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. 25ന് രാവിലെ 9.30 മുതല്‍ പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദന കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അഭിമുഖം നടക്കും. അഭിമുഖത്തെ സംബന്ധിച്ച് അപേക്ഷകര്‍ക്ക് പ്രത്യേക അറിയിപ്പുകള്‍ നല്‍കില്ല.

അഭിമുഖ ദിവസം അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് അപേക്ഷിക്കുന്നതെങ്കില്‍ എഴുത്ത് പരീക്ഷ ഉണ്ടാകില്ല. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ മാത്രം എഴുത്തുപരീക്ഷ ഉണ്ടായിരിക്കുമെന്ന് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജറായ ഡോ. ഗായത്രി ആര്‍.എസ്. വ്യക്തമാക്കി.

എങ്ങനെ അപേക്ഷിക്കാം?

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കണം. തുടര്‍ന്ന് ഇതേ വിജ്ഞാപനത്തോടൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിക്കണം.

Also Read: IDBI Bank Recruitment: എഴുത്ത് പരീക്ഷയില്ല; ഐഡിബിഐ ബാങ്കിൽ ഒഴിവ്, എങ്ങനെ അപേക്ഷിക്കാം?

കൂടാതെ വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഈ അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കണം. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം സ്ഥിതി ചെയ്യുനന്ന ആരോഗ്യഭവന്‍ ബില്‍ഡിങിലെ അഞ്ചാം ഫ്‌ളോറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.