IIM Bangalore Recruitment: ബെംഗളൂരുവിലാണോ ജോലി നോക്കുന്നത്; റിസർച്ച് അസോസിയേറ്റായി നിയമനം നേടാം

IIM Bangalore Recruitment 2026: റിസർച്ച് അസോസിയേറ്റ് - സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്‌മെന്റ് എന്ന തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 13 വരെയാണ്.

IIM Bangalore Recruitment: ബെംഗളൂരുവിലാണോ ജോലി നോക്കുന്നത്; റിസർച്ച് അസോസിയേറ്റായി നിയമനം നേടാം

Bangalore Job

Published: 

08 Jan 2026 | 11:57 AM

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബംഗളുരു (ഐഐഎം ബെംഗളൂരു) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. റിസർച്ച് അസോസിയേറ്റ് – സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്‌മെന്റ് എന്ന തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 13 വരെയാണ്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് iimb.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ നൽകുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സയൻസ്, എഞ്ചിനീയറിംഗ് അല്ലെങ്കിൽ മാനേജ്മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം. നിയമന കാലാവധി ഒരു വർഷമാണ്. അനാലിറ്റിക്കൽ റിപ്പോർട്ടുകളും ടെക്നിക്കൽ ഡോക്യുമെന്റേഷനും തയ്യാറാക്കൽ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിയും ഡോക്യുമെന്റേഷനും, ഫീൽഡ് സ്റ്റഡി നടത്തി ഡാറ്റ ശേഖരണം എന്നിവ അറിഞ്ഞിരിക്കണം.

ALSO READ: പത്താം ക്ലാസ്, ഐടിഐ കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി; നിരവധി ഒഴിവുകൾ, എപ്പാൾ അപേക്ഷിക്കാം

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

10-ാം ക്ലാസിൻ്റെയും 12-ാം ക്ലാസിൻ്റെയും മാർക്ക് ഷീറ്റുകൾ

ഡിപ്ലോമ / ബിരുദം – എല്ലാ സെമസ്റ്റർ മാർക്ക് ഷീറ്റുകളും അന്തിമ സർട്ടിഫിക്കറ്റ്

മാസ്റ്റേഴ്സ് / പിജി – എല്ലാ സെമസ്റ്റർ മാർക്ക് ഷീറ്റുകളും അന്തിമ ബിരുദ സർട്ടിഫിക്കറ്റ്

ഇവയിൽ ഏതെങ്കിലും രേഖകൾ ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ നേരിട്ട് വിവരം അറിയിക്കും. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി https://www.iimb.ac.in/sites/default/files/inline-files/JD-RA-CSITM-2025.pdf എന്ന ലിങ്കിൽ സന്ദർശിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ