India Post Recruitment: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ ജോലി വോണോ?; സമയമില്ല വേഗം അപേക്ഷിച്ചോളൂ
India Post IPPB GDS Executive Recruitment: ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/banking-services/ippb സന്ദർശിക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ (ഐപിപിബി) ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ അവസരം. ഗ്രാമിൻ ഡാക്ക് സേവക് എക്‌സിക്യൂട്ടീവ് തസ്തികയിൽ 348 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലും ഒഴിവുകളുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ippbonline.com വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 ആണ്
30,000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന ഈ ജോലിക്കായി ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അപേക്ഷ നൽകാം. 20 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം. സംഭവരണ വിഭാഗങ്ങൾക്ക് സർക്കാർ നൽകിയ ഇളവുകൾ പ്രായത്തിൽ ലഭിക്കും. കേരളത്തിൽ ആറ് ഒഴിവുകളാണുള്ളത്. ഇന്ത്യൻ സർക്കാർ അംഗീകരിച്ച യൂണിവേഴ്സിറ്റി / സ്ഥാപനം / ബോർഡിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ (റെഗുലർ / വിദൂര പഠനം) ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം.
Also Read: ഐടിഐ, ഡിപ്ലോമ പാസായവരാണോ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം
ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/banking-services/ippb സന്ദർശിക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഔദ്യോഗിക വെബ്‌സൈറ്റായ www.ippbonline.com സന്ദർശിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ്, അപേക്ഷകർ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കണം.
വിശദമായ വിവരങ്ങൾ സമർപ്പിച്ച് ഫീസ് നൽകി അപേക്ഷ സമർപ്പിക്കാം.
ഭാവി ആവശ്യങ്ങൾക്കായി പ്രിൻ്റെടുക്കുകയോ, ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യുക.