Indian Army Recruitment: ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി

Indian Army Recruitment 2025: മെഡിക്കൽ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷം മാത്രമെ അന്തിമ ലിസ്റ്റ് പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എല്ലാ ഉദ്യോഗാർത്ഥികളും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.

Indian Army Recruitment: ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി

Indian Army

Published: 

20 Nov 2025 10:01 AM

ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം. സ്പോർട്സ് ക്വാട്ടയിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഹവിൽദാർ, നായിബ് സുബേദാർ (സ്പോർട്സ്) തസ്തികകളിൽ നേരിട്ടുള്ള പ്രവേശനത്തിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷ-വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാവുന്നതാണ്. എത്ര ഒഴിവുകൾ ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെയാണ്.

ഓരോ ഉദ്യോ​ഗാർത്ഥികളുടെയും കായിക നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. തുടർന്ന് സെക്ഷൻ ട്രയൽസ് നടത്തി ഒരു ഇവരുടെ പട്ടിക തയ്യാറാക്കും. മെഡിക്കൽ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷം മാത്രമെ അന്തിമ ലിസ്റ്റ് പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Also Read: ഐഎസ്ആർഒയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്; അപേക്ഷിക്കേണ്ട വിധം

എല്ലാ ഉദ്യോഗാർത്ഥികളും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. 17 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാനാവു.

തിരഞ്ഞെടുക്കുന്ന കായിക ഇനങ്ങൾ

അത്‌ലറ്റിക്‌സ്: 100 മീറ്റർ, 200 മീറ്റർ, ഹർഡിൽസ്, ജമ്പ്‌സ്,ത്രോസ്, റേസ് വാക്ക്, ഡെക്കാത്‌ലൺ

ടീം സ്പോർട്ട്സ്: ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, വോളിബോൾ, കബഡി

കോമ്പാറ്റ് സ്പോർട്ട്സ്: ബോക്സിങ്, ഫെൻസിങ് , ജുഡോ, കരാട്ടെ, തായ്ക്വാണ്ടോ, റെസ്‌ലിങ്, വുഷു

വാട്ടർ സ്പോർട്ട്സ്: സ്വിമ്മിംഗ്, ഡൈവിങ്, കായാക്കിങ് & കാനോയിങ്, സെയിലിങ്

മറ്റു സ്പോർട്ട്സ്: ആർച്ചറി, ജിംനാസ്റ്റിക്‌സ് (ആർട്ടിസ്റ്റിക്), ഷൂട്ടിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും