Indian Army Recruitment 2026: ബിടെക്ക് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ അവസരം; അപേക്ഷക്കേണ്ടത് എപ്പോൾ?

Indian Army SSC Tech Women Recruitment 2026: 20 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാനുള്ള യോ​ഗ്യത. മറ്റ് സംഭരണ വിഭാ​ഗങ്ങൾക്ക് നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്. അവിവാഹിതരായവർക്ക് ആണ് അവസരം. അപേക്ഷാ ഫീസ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ആകെ 30 ഒഴിവുകളാണ് ഉള്ളത്.

Indian Army Recruitment 2026: ബിടെക്ക് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ അവസരം; അപേക്ഷക്കേണ്ടത് എപ്പോൾ?

Indian Army Recruitment

Published: 

06 Jan 2026 | 10:45 AM

ഇന്ത്യൻ ആർമി 67-ാം ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്‌നിക്കൽ) കോഴ്‌സ് 2026ന് വേണ്ടിയുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്ത്. അറിയിപ്പ് പ്രകാരം, പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. എഞ്ചിനീയറിങ് ബിരുദധാരികൾക്കാണ് ഈ സുവർണാവസരം വന്നിരിക്കുന്നത്. ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി പ്രവേശിക്കാൻ ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് എസ്എസ്സി ടെക്‌നിക്കൽ എൻട്രി. യോ​ഗ്യരായ താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബാസൈറ്റായ joinindianarmy.nic.in വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ ജനുവരി ആറ് (ഇന്ന്) മുതൽ സമർപ്പിച്ച് തുടങ്ങാവുന്നതാണ്. അവസാന തീയതി 2026 ഫെബ്രുവരി നാല് വരെയാണ്. 20 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാനുള്ള യോ​ഗ്യത. മറ്റ് സംഭരണ വിഭാ​ഗങ്ങൾക്ക് നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്. അവിവാഹിതരായവർക്ക് ആണ് അവസരം. അപേക്ഷാ ഫീസ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ആകെ 30 ഒഴിവുകളാണ് ഉള്ളത്.

ALSO READ: ഇനി സമയം ഇല്ല, അപേക്ഷ സമർപ്പിച്ച് പഠിക്കാൻ തുടങ്ങിക്കോ! കീം പരീക്ഷ തീയതി പ്രഖ്യാപിച്ചു

ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ പരീക്ഷയുടെ കട്ട്-ഓഫ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ലിസ്റ്റ് ചെയ്യും. അതിനു ശേഷം സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തുന്നതാണ്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://joinindianarmy.nic.in സന്ദർശിച്ച് മനസിലാക്കാം.

 

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ