Indian Coast Guard Recruitment 2025: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഒഴിവുകൾ; പ്രതിമാസം 1.2 വരെ ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം?

Indian Coast Guard Assistant Commandant Recruitment 2025: ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യവും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Indian Coast Guard Recruitment 2025: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഒഴിവുകൾ; പ്രതിമാസം 1.2 വരെ ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

09 Jul 2025 | 04:38 PM

ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അസിസ്റ്റന്റ് കമാൻഡന്റ് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 170 ഒഴിവുകളാണ് ഉള്ളത്. ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യവും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 23.

ജനറൽ ഡ്യൂട്ടി(GD)

അപേക്ഷകർ 21 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥർക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പ്ലസ് ടു വരെയോ ഇന്റർമീഡിയറ്റ് വരെയോ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും വിഷയങ്ങളായി പഠിച്ചിരിക്കണം.

ടെക്നിക്കൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്)

അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർ 21 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥർക്കോ അഞ്ച് വർഷം വരെ ഇളവ് ലഭിക്കും.

300 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല. അസിസ്റ്റന്റ് കമാൻഡന്റിന് പ്രതിമാസം 56,100 രൂപ വരെയും, ഡെപ്യൂട്ടി കമാൻഡന്റിന് പ്രതിമാസം 67,700 രൂപ വരെയും, കമാൻഡന്റിന് 78,800 രൂപ മുതൽ 1,23,100 രൂപ വരെയും ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ALSO READ: രേണു സുധി ബിഗ് ബോസ് സീസൺ 7ൽ? ഒപ്പം അനുമോളും, അപ്പാനി ശരത്തും? ഇത്തവണയെത്തുന്നത് വിവാദ താരങ്ങൾ

അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ:

  • ഔദ്യോഗിക വെബ്സൈറ്റായ joinindiancoastguard.cdac.in സന്ദർശിക്കുക.
  • സാധുവായ ഒരു ഇമെയിലും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിക്കുക.
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, 10th/12th/ബിരുദ സർട്ടിഫിക്കറ്റുകൾ തുടങ്ങി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • ഫോം സമർപ്പിച്ച് തുടരാവശ്യങ്ങൾക്കായി അപേക്ഷ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
Follow Us
Related Stories
NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ
Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം