AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Season 7: രേണു സുധി ബിഗ് ബോസ് സീസൺ 7ൽ? ഒപ്പം അനുമോളും, അപ്പാനി ശരത്തും? ഇത്തവണയെത്തുന്നത് വിവാദ താരങ്ങൾ

Bigg Boss Malayalam Season 7 Contestants Predictions: ഈ സീസണിലും സോഷ്യൽ മീഡിയയിലെ വിവാദ താരങ്ങൾ ബിഗ്‌ബോസിൽ അണിനിരക്കുമെന്നാണ് വിവരം. ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കും എന്നതിന്റെ ചർച്ചകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Big Boss Season 7: രേണു സുധി ബിഗ് ബോസ് സീസൺ 7ൽ? ഒപ്പം അനുമോളും, അപ്പാനി ശരത്തും? ഇത്തവണയെത്തുന്നത് വിവാദ താരങ്ങൾ
രേണു സുധി, അനുമോൾ, അപ്പാനി ശരത് Image Credit source: Instagram
nandha-das
Nandha Das | Updated On: 09 Jul 2025 16:02 PM

ബിഗ് ബോസ് സീസൺ 7നായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. സീസണിന്റെ പ്രമോ വന്നിതിന് പിന്നാലെ ആരാധകർ ഏറെ ആകാംക്ഷയിലാണ്. ഈ സീസണിലും സോഷ്യൽ മീഡിയയിലെ വിവാദ താരങ്ങൾ ബിഗ്‌ബോസിൽ അണിനിരക്കുമെന്നാണ് വിവരം. ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കും എന്നതിന്റെ ചർച്ചകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഭൂരിഭാഗം യൂട്യൂബ് വ്ലോഗർമാർ പങ്കുവെച്ചിരിക്കുന്ന ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥികളുടെ സാധ്യതാപട്ടിക നോക്കിയാലോ?

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് രേണു സുധി. പല വേദികളിലായി തനിക്ക് ബിഗ്‌ബോസിൽ പോകാനുള്ള താത്പര്യം ഇവർ പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, തന്നെ ഇതുവരെ ബിഗ് ബോസ് വിളിച്ചിട്ടില്ലെന്നാണ് രേണു വ്യക്തമാക്കിയത്. സാധ്യതാ പട്ടികയിൽ ഉൾപ്പെടുന്ന മറ്റൊരു താരം നടിയും സ്റ്റാർ മാജിക് താരവുമായ അനുമോൾ ആണ്. നേരത്തെയും ബിഗ് ബോസിന്റെ പുതിയ സീസണുകൾ പ്രഖ്യാപിക്കുമ്പോൾ അനുവിന്റെ പേര് ചർച്ചകളിൽ ഇടം നേടിയിരുന്നെങ്കിലും ഇത്തവണ തീർച്ചയായും ഉണ്ടാകുമെന്നാണ് ചില യുട്യൂബർമാരുടെ പ്രവചനം.

കൂടാതെ, നടൻ ആദിത്യൻ ജയന്റെ പേരും പല വീഡിയോകളിലും ഉയരുന്നുണ്ട്. നേരത്തെ പല വിവാദങ്ങളിലും സീരിയൽ താരമായ ആദിത്യന്റെ പേര് ഉയർന്നു വന്നിരുന്നു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും വേർപിരിയലും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതുപോലെ തന്നെ, കഴിഞ്ഞ ഏതാനും സീസണുകളിലായി ട്രാൻസ് വ്യക്തികൾക്കും അല്ലെങ്കിൽ അവരെ പിന്തുണയ്ക്കുന്നവർക്കും ബിഗ് ബോസ് അവസരം നൽകാറുണ്ട്. അത്തരത്തിൽ ഈ സീസണിലും ഒരു ട്രാൻസ് വ്യക്തി ഉണ്ടാകുമെന്നാണ് പ്രവചനം.

ALSO READ: രൺബീർ കപൂറിന് 150 കോടി? പ്രതിഫലം കൂട്ടി സായ് പല്ലവിയും; ‘രാമായണം’ സിനിമയ്ക്കായി താരങ്ങൾ വാങ്ങുന്നത്

കൂടാതെ, ഏഷ്യാനെറ്റിലെ ‘പവിത്രം’ എന്ന സീരിയയിലെ നടിയായ അമയ പ്രസാദും, അവതാരകയായ ശാരികയും ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ ഉണ്ടാകുമെന്നും പറയപ്പെടുന്നു. ശാരികയുടെ രേണു സുധിയുമായുള്ള അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തും ബിഗ് ബോസ് സീസൺ 7ൽ ഉണ്ടാകുമെന്നാണ് പ്രവചനം. കൂടാതെ, ഇത്തവണത്തെ കോമണർ മത്സരാർത്ഥിയായി സോഷ്യൽ മീഡയ താരം ബബിത ബബി മത്സരിക്കുമെന്നും സൂചനയുണ്ട്.