Invalid MBBS Degrees: നീറ്റ് കിട്ടാതെ വിദേശത്ത് പോകുകയാണോ?… ശ്രദ്ധിക്കുക ഈ നാലിടങ്ങളിലെ മെഡിക്കൽ ബിരുദക്കാർക്ക് ഇന്ത്യയിൽ സ്ഥാനമില്ല
NMC Flags Four Universities Abroad for Invalid MBBS : വടക്കു കിഴക്കൻ അമേരിക്കയിലെ ബെസിലിയാണ് ഒന്നാമത്തേത്. അവിടത്തെ മൂന്ന് സ്ഥാപനങ്ങളും ഒപ്പം ഉസ്ബക്കിസ്ഥാനിലെ ഒരു സ്ഥാപനവും കർശനമായി ഒഴിവാക്കണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

Mbbs At Abroad
ന്യൂഡൽഹി: കേരളത്തിനു പുറത്ത് മെഡിക്കൽ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ. പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാൾ കുറഞ്ഞ ചിലവിൽ മെഡിക്കൽ പഠനം പൂർത്തിയാക്കാനും ഇപ്പോൾ സാധിക്കും. അങ്ങനെ ഉള്ള സാഹചര്യത്തിൽ ഇന്ത്യയിൽ നീറ്റ് പരീക്ഷ എഴുതി ലഭിക്കാത്ത വിദ്യാർത്ഥികളും കുറഞ്ഞ റാങ്ക് ലഭിച്ചതിനാൽ ഉദ്ദേശിച്ച നിലയിൽ പഠനത്തിന് അവസരം ലഭിക്കാത്തവരുമാണ് ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് മെഡിക്കൽ പഠനത്തിനായി പോകുന്നത്.
വികസിത രാജ്യങ്ങളിലേയും യൂറോപ്യൻ രാജ്യങ്ങൾ പോലുള്ളിടങ്ങളിലേയും ബിരുദത്തിന് ഇന്ത്യയിലെ മെഡിക്കൽ യോഗ്യതാ പരീക്ഷ പാസാകണം എന്നുപോലും നിർബന്ധമില്ല. എന്നാൽ ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിക്കാത്ത മെഡിക്കൽ ഡിഗ്രികളും ഉണ്ട്. അടുത്തിടെ ദേശീയ മെഡിക്കൽ കമ്മീഷൻ ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. നാല് സ്ഥലങ്ങളിൽ എംബിബിഎസ് പഠനത്തിനായി പോയാൽ പ്രശ്നമാണെന്ന് അധികൃതർ ആവർത്തിച്ചു പറയുന്നു.
വടക്കു കിഴക്കൻ അമേരിക്കയിലെ ബെസിലിയാണ് ഒന്നാമത്തേത്. അവിടത്തെ മൂന്ന് സ്ഥാപനങ്ങളും ഒപ്പം ഉസ്ബക്കിസ്ഥാനിലെ ഒരു സ്ഥാപനവും കർശനമായി ഒഴിവാക്കണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
മെക്സിക്കോ ആസഥാനമായ എംബസിയുടെ നിർദ്ദേശപ്രകാരമാണ് അധികൃതർ ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. ബെലിസിയിലെ സെൻട്രൽ അമേരിക്കൻ ഹെൽത്ത് ആൻഡ് സയൻസസ് യൂണിവേഴ്സിറ്റി, കൊളംബസ് സെൻട്രൽ യൂണിവേഴ്സിറ്റി, വാഷിങ്ടൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്, എന്നിയാണ് ആദ്യ മൂന്നിൽ ഉള്ളത്.
ഉസ്ബസ്കിസ്ഥാനിലെ ചിർച്ചിക് ബ്രാഞ്ച് ഓഫ് താഷ്കെന്റ് സ്റ്റേറ്റ് മെഡിക്കൽ സർവ്വകലാശാലയുമാണ് ഒഴിവാക്കേണ്ടവ. ഉവിടെ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ മെഡിക്കൽ രജിസ്ട്രേഷൻ നടത്താൽ കഴിയില്ല. 2021-ലെ നിയമം അനുശാസിക്കുന്ന യോഗ്യതയുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധേക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.