ISRO Recruitment 2025: ഐഎസ്ആർഒയിൽ സയന്റിസ്റ്റ്, എൻജിനിയർ ഒഴിവുകൾ; എവിടെ, എപ്പോൾ അപേക്ഷിക്കാം

ISRO VSSC Recruitment 2025: ഒക്ടോബർ ആറാം തീയതി വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഓൺലൈൻ പോർട്ടൽ ഓപ്പണായിരിക്കും. മറ്റ് രീതികളിൽ നൽകുന്ന അപേക്ഷകൾ സ്വീകരിക്കുകയില്ല. 2025 ഒക്ടോബർ ആറിന് പരമാവധി 30 വയസ്സ് തികഞ്ഞവരായിരിക്കണം അപേക്ഷകർ.

ISRO Recruitment 2025: ഐഎസ്ആർഒയിൽ സയന്റിസ്റ്റ്, എൻജിനിയർ ഒഴിവുകൾ; എവിടെ, എപ്പോൾ അപേക്ഷിക്കാം

ISRO

Published: 

23 Sep 2025 10:15 AM

വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (ISRO, VSSC) ഒഴിവുകൾ. സയന്റിസ്റ്റ്/ എൻജിനിയർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരം, ബെംഗളുരൂ, ശ്രീഹരിക്കോട്ട, എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത പരിശോധിച്ച ശേഷം അപേക്ഷിക്കാം.

ഓൺലൈൻ വഴി ഒക്ടോബർ ആറ് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. vssc.gov.in എന്ന ഔദ്യോഗിക പോർട്ടലിലൂടെ മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ. സയന്റിസ്റ്റ്/ എൻജിനിയർ തസ്തികകളിലെ ഒഴിവുകളിലേക്ക് ബി ടെക്/ബിഇ, എംഇ/എം ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 22 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.

Also Read: പ്രസാര്‍ ഭാരതി ഒടിടി പ്ലാറ്റ്‌ഫോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്, മികച്ച ശമ്പളം

ഒക്ടോബർ ആറാം തീയതി വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഓൺലൈൻ പോർട്ടൽ ഓപ്പണായിരിക്കും. മറ്റ് രീതികളിൽ നൽകുന്ന അപേക്ഷകൾ സ്വീകരിക്കുകയില്ല. 17 തസ്തികകളിലേക്കുള്ള ഒഴിവുകൾ നിക്കത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്.

വിക്രം സാരാഭായ് സ്പേസ് സെന്റർ, തിരുവനന്തപുരം, സതീഷ് ധവാൻ സ്പേസ് സെന്റർ, ആന്ധ്രാപ്രദേശ്, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, തിരുവനന്തപുരം,ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ, ബെംഗളുരൂ എന്നിവിടങ്ങളിലായിരിക്കും നിയമനം നടക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ സയന്റിസ്റ്റ്/എഞ്ചിനീയർ-എസ്‌സി (ഗ്രൂപ്പ് എ, ലെവൽ 10) ആയിട്ടാണ് നിയമിക്കുക. പ്രതിമാസം 56,100 മുതൽ 1,77,500 രൂപ വരെ ശമ്പളമുണ്ടാകും.

2025 ഒക്ടോബർ ആറിന് പരമാവധി 30 വയസ്സ് തികഞ്ഞവരായിരിക്കണം അപേക്ഷകർ. എസ്‌സി/എസ്ടി, ഒബിസി, പിഡബ്ല്യുബിഡി, മുൻ സൈനികർ എന്നിവർക്ക് ഇളവുകൾ ബാധകമാണ്. എല്ലാ ഉദ്യോ​ഗാർത്ഥികൾക്കും 750 രൂപയാണ് അപേക്ഷാ ഫീസ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും