Rajiv Gandhi University of Health Sciences: സമ്മാനമായി പൂക്കളും ഷാളുമൊന്നും വേണ്ട… പുതിയ നിർദ്ദേശവുമായി രാജീവ്ഗാന്ധി ആരോഗ്യ സർവകലാശാല
Rajiv Gandhi University of Health Sciences has issued a new directive: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അർഹരുമായ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകുന്നതിൽ മുൻഗണന നൽകണമെന്നും സർവകലാശാല നിർദ്ദേശിച്ചിട്ടുണ്ട്.
ബംഗളുരു: കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല (R G U H S) യുടെ കീഴിലുള്ള കോളേജുകളിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ അതിഥികൾക്ക് പൂക്കളും ഷാളുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്നത് ഒഴിവാക്കാൻ കർശന നിർദേശം നൽകി.
സർവ്വകലാശാലയുടെ അഭിപ്രായത്തിൽ, ഇത്തരം സമ്മാനങ്ങൾ ബഹുമാനത്തിൻ്റെ പ്രതീകങ്ങളാണെങ്കിലും അനാവശ്യ ചെലവുകൾക്ക് കാരണമാകുന്നു. ഇതിനു പകരം, വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ ലക്ഷ്യമായ അറിവ് പ്രോത്സാഹിപ്പിക്കുന്നതിന് മുൻഗണന നൽകണം. അതുകൊണ്ട്, പൂക്കൾക്കും ഷാളുകൾക്കും പകരമായി വൈദ്യശാസ്ത്ര സംബന്ധിയായ പുസ്തകങ്ങൾ സമ്മാനമായി നൽകാൻ R G U H S നിർദേശിക്കുന്നു.
Also Read: പ്രസാര്‍ ഭാരതി ഒടിടി പ്ലാറ്റ്‌ഫോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്, മികച്ച ശമ്പളം
ഈ പുസ്തകങ്ങൾ അതിഥികൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൽകാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അർഹരുമായ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകുന്നതിൽ മുൻഗണന നൽകണമെന്നും സർവകലാശാല നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ കോളേജ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാനും നിർദേശമുണ്ട്.
ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ശാസ്ത്ര സർവകലാശാലകളിലൊന്നായ R G U H S, ആധുനിക, ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ അദ്ധ്യാപനം, പരിശീലനം, ഗവേഷണം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിച്ചത്.