JEE Main 2026: ജെഇഇ മെയിന്‍ പാസാകാന്‍ എത്ര വേണം? മുന്‍ വര്‍ഷങ്ങളിലെ കട്ട് ഓഫുകള്‍ പരിശോധിക്കൂ
Analysing JEE Main Previous Cutoffs: ജെഇഇ മെയിന്‍ 2026 സെഷന്‍ 1-ന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അപേക്ഷിച്ചവരെല്ലാം. പരീക്ഷയ്ക്ക് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 21 മുതല്‍ 30 വരെ ആദ്യ സെഷന്‍ നടത്തും
ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ മെയിന്‍) 2026 സെഷന്‍ 1-ന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അപേക്ഷിച്ചവരെല്ലാം. പരീക്ഷയ്ക്ക് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 21 മുതല്‍ 30 വരെ ആദ്യ സെഷന്‍ നടത്തും. മികച്ച മാര്‍ക്ക് ലഭിക്കണമെങ്കില്‍ തയ്യാറെടുപ്പുകള്‍ ഇപ്പോഴെങ്കിലും ആരംഭിക്കേണ്ടതുണ്ട്. എത്ര മാര്‍ക്ക് ലഭിച്ചാല്‍ പരീക്ഷ മികച്ച രീതിയില്‍ പാസാകാമെന്ന് ഇപ്പോഴേ പ്രവചിക്കുക അസാധ്യമാണ്. എങ്കിലും മുന്‍വര്‍ഷത്തെ കട്ടോഫുകള്‍ പരിശോധിച്ചാല്‍ ഏകദേശ ധാരണ ലഭിക്കും.
ചിലപ്പോള്‍ മുന്‍വര്‍ഷ ട്രെന്‍ഡുകളില്‍ നിന്ന് വിഭിന്നമായിരിക്കാം ഇത്തവണത്തേത്. അതുകൊണ്ട് മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്തണം. എങ്കിലും മുന്‍ വര്‍ഷങ്ങളിലെ കട്ടോഫുകള്‍ നോക്കാം.
2025
ജനറല്‍: 93.1023262, ഒബിസി: 79.4313582, ഇഡബ്ല്യുഎസ്: 80.3830119, എസ്‌സി: 61.1526933, എസ്ടി: 47.9026465
2024
ജനറല്‍: 93.2362181, ഒബിസി: 79.6757881, ഇഡബ്ല്യുഎസ്: 81.3266412, എസ്‌സി: 60.0923182, എസ്ടി: 46.6975840
2023
ജനറല്‍: 90.7788642, ഒബിസി: 73.6114227, ഇഡബ്ല്യുഎസ്: 75.6229025, എസ്‌സി: 51.9776027, എസ്ടി: 37.2348772
2022
ജനറല്‍: 88.4121383, ഒബിസി: 67.0090297, ഇഡബ്ല്യുഎസ്: 63.1114141, എസ്‌സി: 43.0820954, എസ്ടി: 26.777132
2021
ജനറല്‍: 87.8992241, ഒബിസി: 68.0234447, ഇഡബ്ല്യുഎസ്: 66.2214845, എസ്‌സി: 46.8825338, എസ്ടി: 34.6728999
2020
ജനറല്‍: 90.3765335, ഒബിസി: 72.8887969, ഇഡബ്ല്യുഎസ്: 70.2435518, എസ്‌സി: 50.1760245, എസ്ടി: 39.0696101
Also Read: JEE Main 2026: ജെഇഇ മെയിൻ രജിസ്ട്രേഷൻ എപ്പോൾ അവസാനിക്കും; അറിയേണ്ടതെല്ലാം
മുന്‍ വര്‍ഷങ്ങളിലെ കട്ടോഫുകള്‍ പരിശോധിച്ചാല്‍ ജനറല്‍ വിഭാഗത്തില്‍ 90-95ന് ഇടയ്ക്കാകാം കട്ടോഫ് എന്ന് കരുതേണ്ടി വരും. ഒബിസിക്കും ഇഡബ്ല്യുഎസിനും 80ന് അടുത്ത് കട്ടോഫ് പ്രതീക്ഷിക്കാം. 60-65 വരെയാകാം എസ്‌സി വിഭാഗത്തിന്റെ കട്ടോഫ്. എസ്ടിക്ക് 50ല്‍ താഴെയാകാനാണ് സാധ്യത.
ഇത് കൃത്യമായ കണക്കുകളല്ല. മുന്‍വര്‍ഷങ്ങളിലെ കട്ടോഫ് പ്രകാരമുള്ള ട്രെന്‍ഡ് മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പരീക്ഷ കാഠിന്യമേറിയതെങ്കില്‍ കട്ടോഫ് കുറയാനും, എളുപ്പമെങ്കില്‍ കട്ടോഫ് കൂടാനുമാണ് സാധ്യത. ശരാശരി നിലവാരമാണ് പുലര്‍ത്തുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ കട്ടോഫ് വരാനാണ് സാധ്യത.
അപേക്ഷ എന്നുവരെ?
നവംബര്‍ 27 വരെ അപേക്ഷിക്കാം. പരീക്ഷാ സിറ്റിയെക്കുറിച്ചുള്ള അറിയിപ്പ് ജനുവരി ആദ്യ വാരം ലഭിക്കും. ഫെബ്രുവരി 12നാണ് ഫലപ്രഖ്യാപനം.