AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SAIL MT Vacancies: എൻജിനീയറിങ് കഴിഞ്ഞവർക്ക് സ്റ്റീൽ അതോറിറ്റിയിൽ വമ്പൻ അവസരം; അപേക്ഷിക്കാം

Steel Authority Of India: 28 വയസ് വരെയാണ് പരമാവധി അപേക്ഷിക്കാനുള്ള പ്രായപരിധി. കെമിക്കൽ എഞ്ചിനീയറിങ് മേഖലയിൽ 5, സിവിൽ 14, കമ്പ്യൂട്ടർ 4, ഇലക്ട്രിക്കൽ 44, ഇൻസ്ട്രുമെന്റേഷൻ 7, മെക്കാനിക്കൽ 30, മെറ്റലർജി 20 എന്നിങ്ങനെയാണ് ഓരോ വിഭാ​ഗങ്ങളിലെയും ഒഴിവുകൾ.

SAIL MT Vacancies: എൻജിനീയറിങ് കഴിഞ്ഞവർക്ക് സ്റ്റീൽ അതോറിറ്റിയിൽ വമ്പൻ അവസരം; അപേക്ഷിക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 16 Nov 2025 16:15 PM

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (SAIL) എഞ്ചിനീയർമാർക്ക് വമ്പൻ അവസരം. ഇ -1 ഗ്രേഡിലുള്ള മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കൽ) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 124 ഒഴിവുകൾ ആണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദധാരികൾക്ക് മികച്ച കരിയർ സ്വപ്നം കാണാനുള്ള ഒരു അവസരമാണിത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് SAIL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ അഞ്ച് വരെ ആണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 60,000 മുതൽ 1,80,000/- (E1 Grade) രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. 28 വയസ് വരെയാണ് പരമാവധി അപേക്ഷിക്കാനുള്ള പ്രായപരിധി. കെമിക്കൽ എഞ്ചിനീയറിങ് മേഖലയിൽ 5, സിവിൽ 14, കമ്പ്യൂട്ടർ 4, ഇലക്ട്രിക്കൽ 44, ഇൻസ്ട്രുമെന്റേഷൻ 7, മെക്കാനിക്കൽ 30, മെറ്റലർജി 20 എന്നിങ്ങനെയാണ് ഓരോ വിഭാ​ഗങ്ങളിലെയും ഒഴിവുകൾ.

കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി എന്നീ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ 65 ശതമാനം മാർക്കോടെ (എല്ലാ സെമസ്റ്ററുകളുടെയും ശരാശരി) എഞ്ചിനീയറിംഗ് ബിരുദം പാസായിരിക്കണം. യുജിസി/എഐസിടിഇ അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം അപേക്ഷകർ കോഴ്സ് പാസാകേണ്ടത്. സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ ഇളവ് നൽകിയിട്ടുണ്ട്.

ALSO READ: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ഇപ്പോൾ തന്നെ

ജനറൽ/ഒബിസി (എൻസിഎൽ)/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 1050 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/ഇഎസ്എം/ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾക്ക് 300 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്.

അപേക്ഷിക്കേണ്ട വിധം

  • ഉദ്യോഗാർത്ഥികൾ SAIL ന്റെ വെബ്‌സൈറ്റായ www.sail.co.in അല്ലെങ്കിൽ www.sailcareers.com സന്ദർശിക്കുക.
  • മറ്റ് അപേക്ഷാ രീതികൾ സ്വീകരിക്കില്ല. അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുക.
  • സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് ”പുതിയ സ്ഥാനാർത്ഥി” എന്നതിൽ ക്ലിക്കുചെയ്യുക.
  • രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, “രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ (നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക)” എന്നതിൽ ക്ലിക്കുചെയ്യുക.
  • തുടർന്ന് ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് അപേക്ഷിക്കുക.