AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Main 2026: ജെഇഇ മെയിന്‍ പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാമോ? വ്യക്തത വരുത്തി എന്‍ടിഎ

JEE Main 2026 calculator use clarification: ജെഇഇ മെയിൻ 2026 പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന്‌ എൻ‌ടി‌എ. ഓണ്‍സ്‌ക്രീന്‍ വെര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍ സൗകര്യം ലഭ്യമാണെന്ന മുന്‍ അറിയിപ്പ് ആശയക്കുഴപ്പം സൃഷ്ടിച്ചതിന് പിന്നാലെയാണ് എന്‍ടിഎ വ്യക്തത വരുത്തിയത്

JEE Main 2026: ജെഇഇ മെയിന്‍ പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാമോ? വ്യക്തത വരുത്തി എന്‍ടിഎ
കാൽക്കുലേറ്റർImage Credit source: seksan Mongkhonkhamsao/Moment/Getty Images
jayadevan-am
Jayadevan AM | Published: 04 Nov 2025 16:54 PM

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2026 പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന്‌ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻ‌ടി‌എ). ‘ഓണ്‍സ്‌ക്രീന്‍ വെര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍’ സൗകര്യം ലഭ്യമാണെന്ന മുന്‍ അറിയിപ്പ് ആശയക്കുഴപ്പം സൃഷ്ടിച്ചതിന് പിന്നാലെയാണ് എന്‍ടിഎ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഞായറാഴ്ച പുറത്തുവിട്ട അറിയിപ്പിലാണ് വെര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍ സൗകര്യത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്. എന്നാല്‍ ഇത് ‘ടൈപ്പോഗ്രാഫിക് പിഴവ്’ ആണെന്നും, അത്തരം സൗകര്യങ്ങള്‍ ലഭിക്കില്ലെന്നും എന്‍ടിഎ അറിയിച്ചു.

കാൽക്കുലേറ്ററുകൾ അനുവദിച്ചിട്ടുള്ള മറ്റ് പരീക്ഷകളുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ പകര്‍ത്തിയതാണ് പിഴവിന് കാരണമെന്നാണ്‌ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചില പരീക്ഷകളുടെ ബുള്ളറ്റിനില്‍ നിന്നുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍ പകര്‍ത്തിയപ്പോള്‍ സംഭവിച്ച മനഃപൂര്‍വമല്ലാത്ത പിഴവാണ് ഇതെന്നായിരുന്നു എന്‍ടിഎ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചത്.

പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിദ്യാഭ്യാസ മന്ത്രാലയം എൻ‌ടി‌എയിൽ നിന്ന് റിപ്പോർട്ട് തേടിയെന്നാണ് വിവരം. തുടര്‍ന്ന് എന്‍ടിഎ മുന്‍ അറിയിപ്പ് പിന്‍വലിച്ചു. പിന്നാലെ തിരുത്തലുകള്‍ വരുത്തിയ പുതിയ ബുള്ളറ്റിന്‍ പുറത്തുവിട്ടു. പരീക്ഷയില്‍ ഒരു തരത്തിലുള്ള കാല്‍ക്കുലേറ്ററുകളും അനുവദിക്കില്ലെന്ന് പുതിയ അറിയിപ്പില്‍ പറയുന്നു. ഇൻഫർമേഷൻ ബുള്ളറ്റിനിലെ ടൈപ്പോഗ്രാഫിക് പിശകിനും പരീക്ഷാര്‍ത്ഥികൾക്കുണ്ടായ അസൗകര്യത്തിനും ഖേദം പ്രകടിപ്പിക്കുന്നുവെന്നും നാഷണൽ ടെസ്റ്റിങ്‌ ഏജൻസി അറിയിച്ചു.

Also Read: JEE Main 2026: ജിഇഇ മെയിൻ പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തീയതി അറിയാം

ജെഇഇ മെയിൻ 2026

ജെഇഇ മെയിൻ 2026 രണ്ട് സെഷനുകളിലായി നടത്തും. ആദ്യ സെഷന്‍ ജനുവരിയിലും, രണ്ടാമത്തേത് ഏപ്രിലിലും നടക്കും. ഓൺലൈൻ അപേക്ഷാ ഫോം https://jeemain.nta.nic.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ‘ജെഇഇ മെയിൻ 2026’മായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകൾക്കായി എൻ‌ടി‌എയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ (www.nta.ac.in) ഉം (https://jeemain.nta.nic.in/) സന്ദര്‍ശിക്കണമെന്നും നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നിര്‍ദ്ദേശിച്ചു.