AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Main 2026: ജിഇഇ മെയിൻ പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തീയതി അറിയാം

JEE Main Exam 2026: ജിഇഇ ആദ്യ ഘട്ട പരീക്ഷ 2026 ജനുവരി 21 മുതൽ 30 വരെ നടക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം ജിഇഇ രണ്ടാം ഘട്ട പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെയും നടക്കുമെന്നാണ് അറിയിപ്പ്.

JEE Main 2026: ജിഇഇ മെയിൻ പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തീയതി അറിയാം
Jee MainImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 02 Nov 2025 10:19 AM

എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ ബിരുദ കോഴ്സുകളിലേക്കുള്ള ദേശിയ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജിഇഇ) മെ​യി​ൻസ് 2026ൻറെ രജിസ്ട്രേഷൻ (JEE Main registration) ആരംഭിച്ചു. ജിഇഇ മെയിൻസ് ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷയുടെ രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ jeemain.nta.ac.in വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 27 വരെയാണ് സമയം.

രണ്ട് സെഷൻ ആയിട്ടാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) ജിഇഇ മെയിൻ പരീക്ഷ നടത്തുന്നത്. ജിഇഇ ആദ്യ ഘട്ട പരീക്ഷ 2026 ജനുവരി 21 മുതൽ 30 വരെ നടക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ജിഇഇ രണ്ടാം ഘട്ട പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെയും നടക്കുമെന്നാണ് അറിയിപ്പ്.

Also Read: ഒഎന്‍ജിസിയില്‍ അപ്രന്റീസാകാം, വിവിധ ട്രേഡുകളില്‍ അവസരം

സെഷൻ ഒന്ന് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഒക്ടോബർ 31 മുതലാണ് ആരഭിച്ചത്. രണ്ടാം സെഷനിലേക്കുള്ള രജിസ്ട്രേഷൻ 2026 ജനുവരി അവസാന വാരം മുതൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ആദ്യ ഘട്ട പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുന്ന അഡിമിറ്റ് കാർഡ് 2026 ജനുവരി ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജെഇഇ മെയിൻ 2026 രജിസ്ട്രേഷൻ, അപേക്ഷ സമർപ്പിക്കേണ്ടത്

  1. ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.ac.in സന്ദർശിക്കുക.
  2. “ജെഇഇ മെയിൻ 2026 സെഷൻ 1 രജിസ്ട്രേഷൻ” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. വ്യക്തിപരവും അക്കാദമിക്ക് വിശദാംശങ്ങളും സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.
  4. നൽകിയിരിക്കുന്ന ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  5. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  6. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
  7. ഭാവി ആവശ്യത്തിനായി അവസാന പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.