ONGC Apprentice Recruitment 2025: ഒഎന്‍ജിസിയില്‍ അപ്രന്റീസാകാം, വിവിധ ട്രേഡുകളില്‍ അവസരം
ONGC Apprentice Recruitment 2025 Details: ഒഎന്‍ജിസി വിവിധ കാറ്റഗറികളില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നോര്‍ത്തേണ്‍, മുംബൈ, വെസ്റ്റേണ്‍, ഈസ്റ്റേണ്‍, സൗത്തേണ്‍, സെന്‍ട്രല്‍ സെക്ടറുകളിലാണ് അവസരം
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ഒഎന്‍ജിസി) വിവിധ കാറ്റഗറികളില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നോര്‍ത്തേണ്‍, മുംബൈ, വെസ്റ്റേണ്‍, ഈസ്റ്റേണ്‍, സൗത്തേണ്‍, സെന്‍ട്രല്‍ സെക്ടറുകളിലാണ് അവസരം. എല്ലാ സെക്ടറുകളിലുമായി 2623 ഒഴിവുകളുണ്ട്. അതത് തൊഴില്‍ കേന്ദ്രങ്ങളുള്ള ജില്ലകളില്‍ താമസിക്കുന്നവര്‍ അല്ലെങ്കില്‍ ക്വാളിഫിക്കേഷന്‍ നേടിയവര്‍ എന്നിവര്‍ക്കായിരിക്കും അപേക്ഷിക്കാന്‍ യോഗ്യത (വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്). 18-24 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു വര്‍ക്ക് സെന്ററില്‍ ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. ചില ട്രേഡുകളില്‍ അപേക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന്റെ വിശദാംശങ്ങള്‍ ഒഎന്‍ജിസിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.
സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് അംഗീകാരമുള്ള ഐടിഐകളോ ടെക്‌നിക്കല്‍ സ്ഥാപനങ്ങളോ നല്‍കുന്ന ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ അംഗീകരിക്കൂ. ബിഎ, ബികോം, ബിബിഎ, ബിഇ, ബിടെക് തുടങ്ങിയവ യോഗ്യതകള്‍ക്ക് യുജിസി/എഐസിടിഇ അംഗീകാരമുണ്ടായിരിക്കണം.
Also Read: Cochin Shipyard Vacancy: പത്താം ക്ലാസ് പാസായവരാണോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുണ്ടേ; പ്രായപരിധി
സ്‌റ്റൈപന്‍ഡ്
- ഗ്രാജ്വേറ്റ് അപ്രന്റീസ്-12,300
- മൂന്ന് വര്‍ഷത്തെ ഡിപ്ലോമ-10,900
- ട്രേഡ് അപ്രന്റീസ് (10/12)-8,200
- ട്രേഡ് അപ്രന്റീസ് (ഒരു വര്‍ഷത്തെ ഐടിഐ ട്രേഡ്)-9,600
- ട്രേഡ് അപ്രന്റീസ് (രണ്ട് വര്‍ഷത്തെ ഐടിഐ ട്രേഡ്)-10,560.
എങ്ങനെ അപേക്ഷിക്കാം?
ongcindia.com എന്ന വെബ്‌സൈറ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ചതിന് ശേഷം അപേക്ഷിക്കുക. ചില ട്രേഡുകളില്‍ വിവിധ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലുകളിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും ഒഎന്‍ജിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ongc_skilldev@ongc.co.in എന്ന അഡ്രസില്‍ ബന്ധപ്പെടാം.
ഷെഡ്യൂള്‍ ഇങ്ങനെ
- ആപ്ലിക്കേഷന്‍ ആരംഭിച്ചത്: ഒക്ടോബര്‍ 16
- ആപ്ലിക്കേഷന്‍ അവസാന തീയതി: നവംബര്‍ 6
- റിസള്‍ട്ട്: നവംബര്‍ 26