NCERT Recruitment 2026: കേന്ദ്ര സർക്കാർ ജോലി നേടാം! എൻസിഇആർടിയിൽ അവസരങ്ങളുടെ പെരുമഴ; സമയമില്ല വേ​ഗം അപേക്ഷിക്കൂ

NCERT Recruitment 2026 Update: ncert.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി/അസിസ്റ്റന്റ് ലൈബ്രേറിയൻ എന്നീ തസ്തികകളിലേക്ക് ആകെ 117 ഒഴിവുകളാണുള്ളത്.

NCERT Recruitment 2026: കേന്ദ്ര സർക്കാർ ജോലി നേടാം! എൻസിഇആർടിയിൽ അവസരങ്ങളുടെ പെരുമഴ; സമയമില്ല വേ​ഗം അപേക്ഷിക്കൂ

Ncert Recruitment

Published: 

06 Mar 2026 | 11:15 AM

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) അക്കാദമിക് തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20 വരെയായിരുന്നു നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പിന്നീടിത് മാർച്ച് 6 (ഇന്ന്) വരെ നീട്ടുകയായിരുന്നു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കാവുന്നതാണ്. ഇതിനുശേഷം, വരുന്ന അപേക്ഷകളൊന്നും സ്വീകരിക്കുന്നതല്ല.

ncert.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. എൻ‌സി‌ഇ‌ആർ‌ടിയുടെ ന്യൂഡൽഹി ആസ്ഥാനത്തും അജ്മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലേക്കുമാണ് നിയമനം നടക്കുന്നത്. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി/അസിസ്റ്റന്റ് ലൈബ്രേറിയൻ എന്നീ തസ്തികകളിലേക്ക് ആകെ 117 ഒഴിവുകളാണുള്ളത്.

ALSO READ: എസ്എസ്എൽസി പരീക്ഷയിൽ അടുത്തത് ഇം​ഗ്ലീഷ്; പരീക്ഷയ്ക്ക് മുൻപ് ഇത് നിർബന്ധമായും നോക്കണം

ഓരോ മേഖലയിലും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയാണ് ചോദിക്കുന്നത്. യുആർ/ഒബിസി/ഇഡബ്ല്യുഎസ് അപേക്ഷകർക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്‌സി, എസ്ടി, പിഡബ്ല്യുഡി എന്നിവർ അപേക്ഷ ഫീസ് നൽകേണ്ടതില്ല. തിരഞ്ഞെടുക്കുന്ന പ്രൊഫസർമാർക്ക് ആദ്യ ഘട്ടത്തിൽ 1,44,200 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. അസോസിയേറ്റ് പ്രൊഫസർമാർക്കും ഡെപ്യൂട്ടി ലൈബ്രേറിയൻമാർക്കും 1,31,400 രൂപയും, അസിസ്റ്റന്റ് പ്രൊഫസർമാർ അസിസ്റ്റന്റ് ലൈബ്രേറിയൻമാർക്കും 57,700 രൂപയുമാണ് ശമ്പളമായി ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം:

ആദ്യം NCERT യുടെ ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in സന്ദർശിക്കുക

“അറിയിപ്പുകൾ” അല്ലെങ്കിൽ “ഒഴിവുകൾ” വിഭാഗത്തിലേക്ക് പോയി റിക്രൂട്ട്മെന്റ് വിവരങ്ങൾ വായിക്കുക.

ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുക.

ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത, വിദ്യാഭ്യാസ, മറ്റ് ആവശ്യമായ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.

നിർദ്ദേശങ്ങൾ അനുസരിച്ച് ഫോട്ടോയും ഒപ്പും ഉൾപ്പെടെയുള്ള സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക (ബാധകമെങ്കിൽ).

അപേക്ഷ സമർപ്പിച്ച് എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Follow Us
ബദാം കൊളസ്ട്രോൾ കൂട്ടുമോ? എത്രയെണ്ണം കഴിക്കാം
ഇവർ ചക്ക കഴിച്ചാൽ ശ്വാസം പോലും നിലയ്ക്കും;  അത്രയ്ക്ക് അപകടം
കായിക ലോകത്ത് ഇന്ത്യയുടെ യശസ്സുയർത്തിയ പെൺ കരുത്തുകൾ
കപ്പ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ? ഈ വെറൈറ്റി ഐറ്റം ഒന്ന് പരീക്ഷിക്കൂ
അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്നു; സംഭവം ഒഡീഷയില്‍
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി