Kerala service cooperative bank Recruitment: പത്താംക്ലാസുണ്ടെങ്കിൽ സ്ഥിരവരുമാനമുള്ള ജോലിനേടാം… സഹകരണ ബാങ്കുകളിൽ നിരവധി ഒഴിവ്
Job opportunities in Kerala's Service Co-operative Banks: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സർവീസ് സഹകരണ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralacseb.kerala.gov.in സന്ദർശിക്കുക. വിശദമായ വിവരങ്ങളും അപേക്ഷാ ഫോമും വിജ്ഞാപനത്തിൽ ലഭ്യമാണ്.

Jobs
തിരുവനന്തപുരം: പഠിക്കാൻ മോശമാണ്.. പത്താക്ലാസും ഗുസ്തിയുമുള്ളവർക്ക് എന്ത് ജോലി എന്ന് ചിന്തിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത സ്ഥിരതയുള്ള ജോലി പി എസ് സി എഴുതാതെ തന്നെ നേടാൻ നിങ്ങൾക്ക് അവസരം. കേരളത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകളിലെ നിരവധി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സഹകരണ ബാങ്ക് പരീക്ഷാ ബോർഡ് നടത്തുന്ന ഈ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 31-ന് മുൻപ് സമർപ്പിക്കണം.
ഒഴിവുകൾ
- ക്ലർക്ക്
- കാഷ്യർ
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ടൈപ്പിസ്റ്റ്
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
അപേക്ഷിക്കാനുള്ള യോഗ്യതകൾ
പത്താം ക്ലാസ്, ഡിഗ്രി, അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ പ്രായം 18നും 40നും ഇടയിൽ ആയിരിക്കണം എന്നും നിർബന്ധമുണ്ട്. പരീക്ഷാ ബോർഡ് നടത്തുന്ന ഒ .എം .ആർ / ഓൺലൈൻ / എഴുത്ത് പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം എന്നത് പ്രത്യേകം ഓർക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സർവീസ് സഹകരണ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralacseb.kerala.gov.in സന്ദർശിക്കുക. വിശദമായ വിവരങ്ങളും അപേക്ഷാ ഫോമും വിജ്ഞാപനത്തിൽ ലഭ്യമാണ്.