K DISC Recruitment: കെ ഡിസ്‌കില്‍ വിവിധ തസ്തികകളില്‍ അവസരം, ടീം ലീഡ് പോസ്റ്റില്‍ 1.10 ലക്ഷം ശമ്പളം

Kerala Development and Innovation Strategic Council Recruitment: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കെ ഡിസ്‌കിലെ വിവിധ തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എമർജിംഗ് ടെക്‌നോളജീസ് ഡിവിഷനിലെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം

K DISC Recruitment: കെ ഡിസ്‌കില്‍ വിവിധ തസ്തികകളില്‍ അവസരം, ടീം ലീഡ് പോസ്റ്റില്‍ 1.10 ലക്ഷം ശമ്പളം

കെ ഡിസ്ക്

Published: 

05 Nov 2025 15:02 PM

കെ ഡിസ്‌കിലെ വിവിധ തസ്തികകളിലേക്ക്‌ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) അപേക്ഷ ക്ഷണിച്ചു. കെ ഡിസ്‌കിലെ എമർജിംഗ് ടെക്‌നോളജീസ് ഡിവിഷനിലെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. സീനിയർ പ്രോഗ്രാം മാനേജർ/ടീം ലീഡ്), പ്രോഗ്രാം മാനേജർ, സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ബിസിനസ് അനലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2026 ജൂൺ 30 വരെയായിരിക്കും പ്രാരംഭ നിയമന കാലയളവ്.

ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം, പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ തുടർച്ച എന്നിവ അടിസ്ഥാനമാക്കി നിയമന കാലാവധി നീട്ടിയേക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിഎംഡിയുടെ വെബ്‌സൈറ്റിലെ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. വിശദമായ സിവി, യോഗ്യതയും പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ എന്നിവ kdiscrecruitment2025.01@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കണം. നവംബര്‍ 18 വരെ അപേക്ഷ സ്വീകരിക്കും.

ഒഴിവുകള്‍ ഇങ്ങനെ

  1. സീനിയർ പ്രോഗ്രാം മാനേജർ/ടീം ലീഡ്-1 ഒഴിവ്
  2. പ്രോഗ്രാം മാനേജർ-2 ഒഴിവുകൾ
  3. സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ്-6 ഒഴിവുകൾ
  4. സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ബിസിനസ് അനലിസ്റ്റ്-2 ഒഴിവുകൾ

Also Read: NHAI Recruitment 2025: നാഷണൽ ഹൈവേ അതോറിട്ടിയിൽ നിരവധി ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?

ബി ടെക് ബിരുദം (ഏതെങ്കിലും വിഷയത്തിൽ) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് ആണ് എല്ലാ തസ്തികയിലേക്കും വേണ്ട യോഗ്യത. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് III/ടീം ലീഡ്, പ്രോഗ്രാം മാനേജർ തസ്തികകളില്‍ പ്രോജക്ട് മാനേജ്‌മെന്റ് സർട്ടിഫിക്കേഷൻ ഒരു അധിക നേട്ടമായിരിക്കും. എല്ലാ തസ്തികകളിലെയും മറ്റ് യോഗ്യതകള്‍, പരിചയസമ്പത്ത് എന്നിവയെക്കുറിച്ച് അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

പ്രതിമാസ പ്രതിഫലം

  • സീനിയർ പ്രോഗ്രാം മാനേജർ/ടീം ലീഡ്-1,10,000-1,20,000
  • പ്രോഗ്രാം മാനേജർ-70,000-Rs.80,000
  • സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ്-40,000-50,000
  • സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ബിസിനസ് അനലിസ്റ്റ്-40,000-50,000

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. അപേക്ഷിക്കേണ്ടത് എങ്ങനെ, അപേക്ഷാ ഫോമിന്റെ മാതൃക എന്നിവ ഇതില്‍ വിശദമാക്കിയിട്ടുണ്ട്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം