NHAI Recruitment 2025: നാഷണൽ ഹൈവേ അതോറിട്ടിയിൽ നിരവധി ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?
NHAI Job Vacancy Alert:അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെയാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in വഴി അപേക്ഷ സമർപ്പിക്കാം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിരവധി ഒഴിവുകൾ. ഡെപ്യൂട്ടി മാനേജർ, അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ തുടങ്ങി മറ്റ് നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ തസ്തികകളിൽ വിവിധ യോഗ്യതകളാണ് മാനദണ്ഡമായി പറഞ്ഞിരിക്കുന്നത്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെയാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in വഴി അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വിജ്ഞാപന അനുസരിച്ച്, മേൽപ്പറഞ്ഞ തസ്തികകളിലെല്ലാമായി 84 ഒഴിവുകളാണ് ഉള്ളത്.
മേഖലകളും യോഗ്യതയും
ഡെപ്യൂട്ടി മാനേജർ: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ (ഫിനാൻസ്) എന്നിവയുണ്ടായിരിക്കണം. 30 വയസ്സാണ് പ്രായപരിധി. ആകെ ഒഴിവുകൾ ഒമ്പത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 56,100- 1,77500 രൂപ ശമ്പളം ലഭിക്കുന്നതാണ്.
Also Read: ഏഴാം ക്ലാസ് യോഗ്യത മതിയെന്നേ, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റാകാന്‍ അവസരമൊരുക്കി പിഎസ്‌സി
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലൈബ്രറി സയൻസിൽ ബിരുദമുണ്ടാകണം. 30 വയസ്സാണ് പ്രായപരിധി. ഒരൊഴിവാണുള്ളത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 35,400- 1,12,400 വരെ ശമ്പളം ലഭിക്കും.
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: അപേക്ഷിക്കുന്ന വ്യക്തിക്ക് അംഗീകൃത സർവകാശാലയിൽ നിന്ന് ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ നിർബന്ധിത വിഷയമായോ ഐച്ഛിക വിഷയമായോ പരീക്ഷമാധ്യമായോ ഈ ഭാഷകൾ തിരഞ്ഞെടുത്തവരായിരിക്കണം. ആകെ ഒരൊഴിവാണുള്ളത്. 35,400- 1,12,400 വരെ ശമ്പളം ലഭിക്കും. 30 വയസ്സാണ് പ്രായപരിധി.
അക്കൗണ്ടന്റ്: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദാനന്തര ബിരുദം. ചാർട്ടേഡ് അക്കൗണ്ടൻസിയിൽ (CA) ഇന്റർമീഡിയറ്റ്, കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റിൽ (CMA) ഇന്റർമീഡിയറ്റ് എന്നിവയുണ്ടാകണം. 30 വയസ്സാണ് പ്രായപരിധി. 42 ഒഴിവുകളാണ് ഈ മേഖലയിലുള്ളത്. 29,200- 92,300 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
സ്റ്റെനോഗ്രാഫർ: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദമുണ്ടാകണം. 28 വയസ്സാണ് പ്രായപരിധി. 25,500- 81,100 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ആകെയുള്ള ഒഴിവ് 31.