AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KTET application deadline : കെ- ടെറ്റിനുള്ള അപേക്ഷ ഇനിയും നൽകാം…. നീട്ടിയ കാലാവധി ഈ ദിവസം വരെ

K-TET Application Deadline Extended : അപേക്ഷാ സമർപ്പണത്തിന്റെ അവസാന ഘട്ടത്തിൽ വെബ്‌സൈറ്റ് ലഭ്യമല്ലാത്തതിനാൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പരാതികൾ പരിഗണിച്ചാണ് അധികൃതരുടെ നടപടി.

KTET application deadline : കെ- ടെറ്റിനുള്ള അപേക്ഷ ഇനിയും നൽകാം…. നീട്ടിയ കാലാവധി ഈ ദിവസം വരെ
പ്രതീകാത്മക ചിത്രം Image Credit source: Getty
Aswathy Balachandran
Aswathy Balachandran | Published: 08 Jan 2026 | 06:50 PM

തിരുവനന്തപുരം: കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി സംസ്ഥാന പരീക്ഷാ ഭവൻ നീട്ടിനൽകി. പുതിയ അറിയിപ്പ് പ്രകാരം ഉദ്യോഗാർത്ഥികൾക്ക് ജനുവരി 12-ന് രാവിലെ 10 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെ-ടെറ്റ് വെബ്‌സൈറ്റിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറുകളും സെർവർ പ്രശ്നങ്ങളുമാണ് തീയതി നീട്ടാൻ കാരണമായത്. അപേക്ഷാ സമർപ്പണത്തിന്റെ അവസാന ഘട്ടത്തിൽ വെബ്‌സൈറ്റ് ലഭ്യമല്ലാത്തതിനാൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പരാതികൾ പരിഗണിച്ചാണ് അധികൃതരുടെ നടപടി.

 

അപേക്ഷകർ അറിയേണ്ട പ്രധാന വിവരങ്ങൾ

 

ജനുവരി 12, രാവിലെ 10 മണി വരെയാണ് പുതുക്കിയ തിയതി അനുസരിച്ച് അപേക്ഷിക്കാൻ കഴിയുക. ലോവർ പ്രൈമറി (കാറ്റഗറി 1), അപ്പർ പ്രൈമറി (കാറ്റഗറി 2), ഹൈസ്‌കൂൾ (കാറ്റഗറി 3), സ്പെഷ്യൽ വിഭാഗം (ഭാഷാ അധ്യാപകർ, കായികം – കാറ്റഗറി 4) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ. https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.

 

അപേക്ഷിക്കേണ്ട വിധം

 

  • ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ‘New Registration’ ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ നൽകുക.
  • ഫോട്ടോയും അനുബന്ധ രേഖകളും നിർദ്ദിഷ്ട വലിപ്പത്തിൽ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക (ജനറൽ വിഭാഗത്തിന് 500 രൂപയും, SC/ST/PH വിഭാഗത്തിന് 250 രൂപയുമാണ് സാധാരണ നിരക്ക്).
  • അപേക്ഷ സമർപ്പിച്ച ശേഷം കൺഫർമേഷൻ പേജ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ഓരോ കാറ്റഗറിയിലേക്കുമുള്ള കൃത്യമായ വിദ്യാഭ്യാസ യോഗ്യതകൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ (Prospectus) ലഭ്യമാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ അറിയിച്ചു.