Champions League 2026 Final Live : പീരങ്കിപ്പടയുടെ കാത്തിരിപ്പ് അവസാനിക്കുമോ? ഫ്രഞ്ച് വിപ്ലവം തുടരുമോ? ആഴ്സനൽ-PSG ചാമ്പ്യൻസ് ലീഗ് ഫൈനൽ എവിടെ എപ്പോൾ കാണാം?
UEFA Champions League Final 2026 PSG vs Arsenal Live Streaming Online : ഹംഗറിയുടെ തലസ്ഥാനമായ ബുദ്ധപ്പെസ്റ്റിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നടക്കുക. നിലവിലെ ചാമ്പ്യനും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയാണ് ഇംഗ്ലീഷ് ക്ലബ് ആഴ്സനലിൻ്റെ ഫൈനലിലെ എതിരാളി.
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ആദ്യമായി മുത്തമിടാൻ ഇംഗ്ലീഷ് ക്ലബ് ആഴ്സനൽ ഇന്ന് ഫൈനൽ പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ നേരിടും. ഹംഗറിയുടെ തലസ്ഥാനമായ ബുദ്ധാപെസ്റ്റിൽ വെച്ച് ഇന്ത്യ സമയം രാത്രി 9.30നാണ്. 20 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരും കുടിയായ ആഴ്സനെൽ യുസിഎല്ലിൻ്റെ ഫൈനിലേക്കെത്തുന്നത്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായിട്ട് തന്നെയാണ് പിഎസ്ജിയും യൂറോപ്പിൻ്റെ ചാമ്പ്യൻപട്ടം നിലനിർത്താൻ ബുദ്ധാപെസ്റ്റിലേക്കെത്തുന്നത്.
2003-2004ന് ശേഷം ഇതാദ്യമായിട്ടാണ് ആഴ്സനൽ പ്രീമിയർ ലീഗ് കിരീടം ചൂടുന്നത്. കഴിഞ്ഞ സീസണിലുകളിൽ എല്ലാം കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മിഖേൽ അർട്ടേറ്റയുടെ പീരങ്കിപ്പട അവസാന നിമിഷം കൈവിടുന്ന പതിവായിരുന്നു. ആർസീൻ വെങ്ങർക്ക് ശേഷം അർട്ടേറ്റയുടെ കീഴിലെത്തിയതിന് ശേഷം ആഴ്സനെൽ തങ്ങളുടെ പ്രതാപകാലം വീണ്ടെടുത്തത്. എന്നാൽ യുറോപ്യൻ ചാമ്പ്യൻപട്ടം വെങ്ങറുടെ കാലത്തും ഗണ്ണേഴ്സിന് സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. 2006ൽ ഫൈനലിലെത്തിയ ആഴ്സനൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫൈനലിൽ തോറ്റത്.
വൻ താരനിര ഉണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് മാത്രമില്ല എന്ന പേര് ദോഷം കഴിഞ്ഞ സീസണിലാണ് പിഎസ്ജി മാറ്റിയെടുത്തത്. ലൂയിസ് എൻറിക്വെയുടെ നേതൃത്വത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് കഴിഞ്ഞ സീസണിൽ പിസ്ജി കപ്പ് ഉയർത്തിയത്. അത് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രഞ്ച് വമ്പന്മാർ ഇന്ന് ഇംഗ്ലീഷ് ക്ലബിനെതിരെ ഇറങ്ങുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് പിഎസ്ജി ഫൈനിലെത്തുന്നത്.
ആഴ്സ്നൽ-പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനൽ എവിടെ എപ്പോൾ കാണാം?
ബുദാപെസ്റ്റിലെ പുസ്കസ് അരീനയിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 9.30നാണ് ആഴ്സ്നൽ-പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ ഇന്ത്യയിലെ ടെലിവിഷൻ ഓൺലൈൻ സംപ്രേഷണവകാശം സോണി നെറ്റ്വർക്കിനാണ്. സോണി സോപർ്ട്സ് നെറ്റ്വർക്ക് ചാനലിലൂടെ മത്സരം ടിവിയിലൂടെ തത്സമയം കാണാൻ സാധിക്കും. സോണിയയുടെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ഓൺലൈൻ സ്ട്രീമിങ്.
ആഴ്സനൽ-പിഎസ്ജ മത്സരത്തിൻ്റെ സാധ്യത പ്ലേയിങ് ഇലവൻ
ആഴ്സനൽ – ഡേവിഡ് റായ, ക്രിസ്റ്റ്യൻ മൊസ്ക്വേറ, വില്യം സാലിബ, ഗബ്രിയേൽ, റിക്കാർഡോ കാലഫിയോറി, മാർട്ടിൻ സുബിമെൻഡി, ഡെക്ലാൻ റൈസ്, മാർട്ടിൻ ഒഡിഗ്വാർഡ്, ബുക്കായോ സാക്ക, വിക്ടർ ഗൈക്കോറസ്, എബെർച്ചി എസെ
പിഎസ്ജി- ഗ്ലാനുഗി ഡൊനാറുമ, എമെറി, മാർക്കിനോസ്, വില്ല്യൻ പാച്ചോ, നൂനോ മെൻഡെസ്, ജാവോ നെവെസ്, വിറ്റിനാ, ഫാബിയാൻ റൂയിസ്, ഒസ്മാനെ ഡെബെല്ലെ, ഡിസൈർ ഡോഔ, കിവിച്ച കവരക്തക്ഷില്ല
English Summary
UEFA Champions League 2025-26 Season Final Arsenal will meet PSG At Budapest. Match will starts from 9.30 PM IST. Arsenal targets for maiden title and PSG to defend their title.