IIM Bangalore Recruitment: ബെംഗളൂരുവിലാണോ ജോലി നോക്കുന്നത്; റിസർച്ച് അസോസിയേറ്റായി നിയമനം നേടാം
IIM Bangalore Recruitment 2026: റിസർച്ച് അസോസിയേറ്റ് - സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്‌മെന്റ് എന്ന തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 13 വരെയാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബംഗളുരു (ഐഐഎം ബെംഗളൂരു) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. റിസർച്ച് അസോസിയേറ്റ് – സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്‌മെന്റ് എന്ന തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 13 വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് iimb.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് സയൻസ്, എഞ്ചിനീയറിംഗ് അല്ലെങ്കിൽ മാനേജ്മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം. നിയമന കാലാവധി ഒരു വർഷമാണ്. അനാലിറ്റിക്കൽ റിപ്പോർട്ടുകളും ടെക്നിക്കൽ ഡോക്യുമെന്റേഷനും തയ്യാറാക്കൽ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിയും ഡോക്യുമെന്റേഷനും, ഫീൽഡ് സ്റ്റഡി നടത്തി ഡാറ്റ ശേഖരണം എന്നിവ അറിഞ്ഞിരിക്കണം.
ALSO READ: പത്താം ക്ലാസ്, ഐടിഐ കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി; നിരവധി ഒഴിവുകൾ, എപ്പാൾ അപേക്ഷിക്കാം
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
10-ാം ക്ലാസിൻ്റെയും 12-ാം ക്ലാസിൻ്റെയും മാർക്ക് ഷീറ്റുകൾ
ഡിപ്ലോമ / ബിരുദം – എല്ലാ സെമസ്റ്റർ മാർക്ക് ഷീറ്റുകളും അന്തിമ സർട്ടിഫിക്കറ്റ്
മാസ്റ്റേഴ്സ് / പിജി – എല്ലാ സെമസ്റ്റർ മാർക്ക് ഷീറ്റുകളും അന്തിമ ബിരുദ സർട്ടിഫിക്കറ്റ്
ഇവയിൽ ഏതെങ്കിലും രേഖകൾ ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ നേരിട്ട് വിവരം അറിയിക്കും. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി https://www.iimb.ac.in/sites/default/files/inline-files/JD-RA-CSITM-2025.pdf എന്ന ലിങ്കിൽ സന്ദർശിക്കുക.