CBSE: അറ്റന്‍ഡസിലടക്കം പിടിമുറുക്കി സിബിഎസ്ഇ; പരീക്ഷ എഴുതണമെങ്കില്‍ ഇക്കാര്യമെല്ലാം പാലിക്കണം
CBSE issues notice on minimum requirements to appear exams: പരീക്ഷ എഴുതാന്‍ കുറഞ്ഞ് 75 ശതമാനം ഹാജര്‍ വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. 2020ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സിബിഎസ്ഇയുടെ എല്ലാ വിഷയങ്ങളിലും, ഇന്റേണല്‍ അസസ്‌മെന്റ് മൂല്യനിര്‍ണയത്തിന്റെ അവിഭാജ്യ ഘടകമാണ്
ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കി സിബിഎസ്ഇ. 10, 12 ക്ലാസുകള്‍ രണ്ട് വര്‍ഷ പ്രോഗ്രാമായി കണക്കാക്കും. അതായത് 9, 10 ക്ലാസുകള്‍ ഒരുമിച്ച് പത്താം ക്ലാസിന്റെ ഭാഗമാകും. അതുപോലെ, 11, 12 ക്ലാസുകള്‍ ഒരുമിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനമായി മാറും. പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് എല്ലാ വിഷയങ്ങളും രണ്ട് വര്‍ഷം പഠിച്ചിരിക്കണമെന്ന് ബോര്‍ഡ് വ്യക്തമാക്കി. കുറഞ്ഞ് 75 ശതമാനം ഹാജര്‍ വേണമെന്നതാണ് മറ്റൊരു കര്‍ശന നിര്‍ദ്ദേശം. 2020ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സിബിഎസ്ഇയുടെ എല്ലാ വിഷയങ്ങളിലും, ഇന്റേണല്‍ അസസ്‌മെന്റ് മൂല്യനിര്‍ണയത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്.
സ്‌കൂളില്‍ എത്താത്ത വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ അസസ്‌മെന്റ് നടത്താനാകില്ല. ഇന്റേണല്‍ അസസ്‌മെന്റ് ഇല്ലാതെ വിദ്യാര്‍ത്ഥിയുടെ ഫലപ്രഖ്യാപനവും സാധിക്കില്ല. ഇത്തരം കുട്ടികള്‍ റെഗുലര്‍ വിദ്യാര്‍ത്ഥികളാണെങ്കില്‍ പോലും അവരെ ‘എസന്‍ഷ്യല്‍ റിപ്പീറ്റ് കാറ്റഗറി’യില്‍ ഉള്‍പ്പെടുത്തും.




10, 12 ക്ലാസുകളില്‍ ബോര്‍ഡ് അഡീഷണല്‍ സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പത്താം ക്ലാസില്‍ അഞ്ച് നിര്‍ബന്ധിത വിഷയങ്ങള്‍ക്ക് പുറമേ, രണ്ട് സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യാനാകും. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ അധികമായി ഒരു വിഷയം മാത്രമേ നല്‍കൂ. അധിക വിഷയങ്ങള്‍ ഓഫര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അത് രണ്ട് വര്‍ഷത്തേക്ക് പഠിക്കണം.
Important Information from #CBSE pic.twitter.com/Sxn9As6VYA
— CBSE HQ (@cbseindia29) September 15, 2025
സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യുന്നതിന് ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയില്ലെങ്കിലും (അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പോലും), അധ്യാപകരോ, ലാബ് സൗകര്യങ്ങളോ ഇല്ലെങ്കിലും അത്തരം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയമോ, അല്ലെങ്കില്‍ അധിക വിഷയമോ ആയി അത്തരം സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല.
ഒരു റെഗുലര്‍ വിദ്യാര്‍ത്ഥി മുന്‍ വര്‍ഷങ്ങളില്‍ അഡീഷണല്‍ സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യുകയും, ‘കമ്പാര്‍ട്ട്‌മെന്റ്’ അല്ലെങ്കില്‍ ‘എസന്‍ഷ്യല്‍ റിപ്പീറ്റ് കാറ്റഗറി’യില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ വിഭാഗത്തില്‍ (കമ്പാര്‍ട്ട്‌മെന്റ് അല്ലെങ്കില്‍ എസന്‍ഷ്യല്‍ റിപ്പീറ്റ്) പ്രൈവറ്റ് വിദ്യാര്‍ത്ഥിയായി പരീക്ഷ എഴുതാം. ഈ വ്യവസ്ഥകള്‍ പാലിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷകളിലെ അഡീഷണല്‍ സബ്ജക്ടുകളില്‍ സ്വകാര്യ വിദ്യാര്‍ത്ഥിയായി പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.