KEAM 2025 Pharmacy Course Admission: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്ട്‌മെന്റ്; പ്രവേശനം എന്ന് വരെ?
Kerala Pharmacy Course Admission details: നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടയ്ക്കുകയും, പ്രവേശനം നേടുകയും ചെയ്തില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും. പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് കിട്ടിയ കോളേജുമായി ബന്ധപ്പെടാം

പ്രതീകാത്മക ചിത്രം
KEAM 2025 Pharmacy Third Allotment Published: ഫാര്‍മസി കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. അലോട്ട്‌മെന്റ് കിട്ടിയവര്‍ സെപ്തംബര്‍ 23ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും. cee.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് വിശദാംശങ്ങളുള്ളത്. ഹോം പേജിലെ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് വിദ്യാര്‍ത്ഥികള്‍ എടുക്കണം. തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് ഈ പ്രിന്റൗട്ട് സൂക്ഷിച്ച് വയ്ക്കണം. അലോട്ട്‌മെന്റ് കിട്ടിയവര്‍ക്ക് ഹോം പേജിലുള്ള ‘ഡാറ്റ ഷീറ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ബാധകമായ രേഖകള്‍ക്കൊപ്പം, ഡാറ്റഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ എന്നിവയും പ്രവേശനം നേടുമ്പോള്‍ കോളേജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണം. റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയവ അലോട്ട്‌മെന്റ് മെമ്മോയിലുണ്ടാകും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കേണ്ട ഫീസ് സെപ്തംബര്‍ 23ന് ഉച്ചയ്ക്ക് രണ്ട് മണിക്കുള്ളില്‍ ഓണ്‍ലൈന്‍ വഴി ഒടുക്കണം.
തുടര്‍ന്ന് 23ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടയ്ക്കുകയും, പ്രവേശനം നേടുകയും ചെയ്തില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും. പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് കിട്ടിയ കോളേജുമായി ബന്ധപ്പെടാം.