Pharmacy Admission: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്; അഡ്മിഷന്‍ തീയതി അവസാനിക്കുന്നു

Pharmacy Stray Vacancy Allotment 2025: ഹോം പേജില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. മെമ്മോയുടെ പകര്‍പ്പ് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച് വയ്ക്കണം. ഹോം പേജിലെ 'ഡാറ്റ ഷീറ്റി'ല്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം

Pharmacy Admission: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്; അഡ്മിഷന്‍ തീയതി അവസാനിക്കുന്നു

കീം 2025

Published: 

06 Oct 2025 15:20 PM

ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പുറത്തുവിട്ടു. നാളെ (ഒക്ടോബര്‍ 7) വൈകുന്നേരം നാല് മണിക്ക് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ പ്രവേശനം നേടണം. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. മെമ്മോയുടെ പകര്‍പ്പ് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച് വയ്ക്കണം. ഹോം പേജിലെ ‘ഡാറ്റ ഷീറ്റി’ല്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിഷന്‍ സമയത്ത് അലോട്ട്‌മെന്റ് മെമ്മോ, ഡാറ്റാ ഷീറ്റ് തുടങ്ങിയവയും, ആവശ്യമായ രേഖകളും കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

പേര്, റോള്‍ നമ്പര്‍, പ്രവേശനം ലഭിച്ച കോളേജ്, കാറ്റഗറി, ഫീസ് വിവരങ്ങള്‍ തുടങ്ങിയവ മെമ്മോയിലുണ്ടാകും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കേണ്ട ഫീസ് നാളെ വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍ ഓണ്‍ലൈനായി നല്‍കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകുമെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Also Read: SBI Clerk Exam 2025: എസ്‌ബി‌ഐ മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ; അറിയേണ്ട കാര്യങ്ങൾ ഇതാ

അലോട്ട്‌മെന്റ് കിട്ടിയ എല്ലാവരും നാളെ നാല് മണിക്കുള്ളില്‍ അഡ്മിഷന്‍ നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെടാം. ഹെല്‍പ്പ് ലൈന്‍: 0471-2332120, 2338487.

പ്രധാനപ്പെട്ട വിവരങ്ങള്‍

  • പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ്‌: cee.kerala.gov.in
  • ഫീസ് ഒടുക്കേണ്ടത്: ഒക്ടോബര്‍ ഏഴിന് മൂന്ന് മണിക്ക് മുമ്പ്‌
  • അഡ്മിഷന്‍ നേടേണ്ടത്‌: ഒക്ടോബര്‍ ഏഴിന് നാല് മണിക്ക് മുമ്പ്‌

 

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ