AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSWDC Recruitment 2025: 62 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം; വനിതാ വികസന കോര്‍പറേഷനില്‍ അവസരം

Kerala State Women’s Development Corporation Recruitment: തിരഞ്ഞെടുക്കപ്പെടുന്നവരെ ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (ചെങ്ങന്നൂർ), നൂറനാട് (മാവേലിക്കര), ഇടുക്കി ജില്ലയിലെ ചെറുതോണി എന്നിവിടങ്ങളിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെ നിർമ്മാണസ്ഥലത്ത് നിയോഗിക്കും

KSWDC Recruitment 2025: 62 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം; വനിതാ വികസന കോര്‍പറേഷനില്‍ അവസരം
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻImage Credit source: facebook.com/wdckerala/
jayadevan-am
Jayadevan AM | Published: 06 Oct 2025 21:50 PM

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഡബ്ല്യുഡിസി) സൈറ്റ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം അടിസ്ഥാനത്തിലാണ് നിയമനം. വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡിനു വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് വിജ്ഞാപനം പുറത്തുവിട്ടത്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (ചെങ്ങന്നൂർ), നൂറനാട് (മാവേലിക്കര), ഇടുക്കി ജില്ലയിലെ ചെറുതോണി എന്നിവിടങ്ങളിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെ നിർമ്മാണസ്ഥലത്ത് നിയോഗിക്കും.

ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. 62 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. പ്രതിമാസം 10,000 രൂപ ലഭിക്കും. ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.

സംസ്ഥാന, കേന്ദ്ര സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വിരമിച്ചവര്‍ക്കും, പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ വിശദമായ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം. cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം ലഭ്യമാണ്.

അപൂർണ്ണമായ അപേക്ഷാ ഫോം നിരസിക്കും. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരിക്കണം. തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം. എഴുത്തുപരീക്ഷ/പ്രൊഫിഷ്യന്‍സി അസസ്‌മെന്റ്/ ഇന്റര്‍വ്യൂ എന്നിവയ്ക്കുള്ള കോൾ ലെറ്ററുകൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴിയായിരിക്കാം സിഎംഡി അയയ്ക്കുന്നത്.

Also Read: Pharmacy Admission: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്; അഡ്മിഷന്‍ തീയതി അവസാനിക്കുന്നു

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ – വെള്ളി) രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ 0471 2320101 എന്ന ഫോൺ നമ്പറിൽ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്. https://forms.gle/q3fhBoUUvDqWkJcr6 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷിക്കാം.