KEAM 2026: കീമിന് അപേക്ഷിക്കാന്‍ ഇനി ഒരാഴ്ച മാത്രം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപേക്ഷ തള്ളിക്കളയും

Common Reasons for rejecting KEAM 2026 Application: കീം 2026 രജിസ്‌ട്രേഷന്‍ സമയപരിധി ജനുവരി 31 ന് അവസാനിക്കും. കീം അപേക്ഷ നിരസിക്കുന്നതിനുള്ള പൊതുവായ കാരണങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം.

KEAM 2026: കീമിന് അപേക്ഷിക്കാന്‍ ഇനി ഒരാഴ്ച മാത്രം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപേക്ഷ തള്ളിക്കളയും

കീം 2026

Published: 

24 Jan 2026 | 09:29 AM

കീം 2026 രജിസ്‌ട്രേഷന്‍ തീയതി അവസാനിക്കുന്നു. ജനുവരി 31 ന് വൈകുന്നേരം അഞ്ച് മണിയോടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനത്തീയതി, നേറ്റിവിറ്റി പ്രൂഫ് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സാവകാശം ജനുവരി 31ന് കഴിയും. എന്നാല്‍ മറ്റ് അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന്‌ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണി വരെ സാവകാശമുണ്ട്.

ചില പിഴവുകള്‍ അപേക്ഷ തള്ളിക്കളയുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതീവ ശ്രദ്ധാലുവായിരിക്കണം. കീം അപേക്ഷ നിരസിക്കുന്നതിനുള്ള പൊതുവായ കാരണങ്ങൾ പരിശോധിക്കാം.

അപേക്ഷ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ചില കാരണങ്ങൾ

  • ‘ഹൗ ടു അപ്‌ലോഡ് ?’ എന്ന മെനുവിൽ നൽകിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്തില്ലെങ്കില്‍
  • അപേക്ഷകന്റെ അപ്‌ലോഡ് ചെയ്ത ഒപ്പ് വ്യക്തമല്ലെങ്കിൽ /യഥാർത്ഥമല്ലെങ്കിൽ
  • നേറ്റിവിറ്റി, ജനനത്തീയതി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ആധികാരിക തെളിവുകൾ അപേക്ഷാ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ
  • ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ് കൃത്യമായി അടച്ചിട്ടില്ലെങ്കിൽ

Also Read: KEAM 2026: കീമിന്റെ ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും മറന്നുപോയോ? ടെന്‍ഷന്‍ വേണ്ട, കണ്ടുപിടിക്കാം

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

  1. എല്ലാ കോഴ്സുകൾക്കും ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ഒന്നിലധികം അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നത് നിരസിക്കാന്‍ ഇടയാക്കിയേക്കാം
  2. അപേക്ഷിക്കുന്നയാളുടെ പേര്‌, ജനനത്തീയതി, വാലിഡ്‌ ഇമെയിൽ ഐഡി, സജീവ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
  3. അപേക്ഷ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിന്‌ മുമ്പ് ഓരോ വിവരങ്ങളുടെയും കൃത്യത ഉറപ്പാക്കുക
  4. ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക
  5. അപേക്ഷിക്കുന്നയാളുടെ വ്യക്തമായ ഫോട്ടോയും ഒപ്പും JPEG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക
  6. സർട്ടിഫിക്കറ്റുകളുടെ/രേഖകളുടെ PDF ഫോർമാറ്റ് അപ്‌ലോഡ് ചെയ്യുക
  7. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അപേക്ഷ പകര്‍പ്പ്‌ പേജ് പ്രിന്റ് ചെയ്യുക

നിശ്ചിത തീയതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും/രേഖകളും ആപ്ലിക്കേഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തെന്ന് ഉറപ്പാക്കണം. ഓൺലൈനായി അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ക്ലെയിമുകൾ അനുവദിക്കുന്നത്. മറ്റ് മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ല.

സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവയുടെ പ്രിന്റ്ഔട്ട് സിഇഒ ഓഫീസിലേക്ക് അയയ്ക്കരുത്. കൂടുതൽ സഹായത്തിന് 0471-2332120, 0471-2338487 എന്നീ ഹെൽപ്പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഇമെയിൽ: ceekinfo.cee@kerala.gov.in. ഓൺലൈനായി അപേക്ഷിക്കുന്നതിനും ഏറ്റവും പുതിയ വിവരങ്ങൾക്കും cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം