KEAM 2026: കീം അപേക്ഷയില്‍ പിഴവുണ്ടോ? ടെന്‍ഷന്‍ വേണ്ട; കണ്ടെത്താനും, പരിഹരിക്കാനും അവസരം

KEAM 2026 Application Error Correction Process in Malayalam: കീം ഓണ്‍ലൈന്‍ അപേക്ഷ പരിശോധിക്കാന്‍ അവസരം. അപേക്ഷയില്‍ ന്യൂനതകളുണ്ടെങ്കില്‍ അവ പരിഹരിക്കാനുമാകും. മെയ് 10 വൈകുന്നേരം ആറു മണിക്കുള്ളില്‍ പിഴവുകളുണ്ടെങ്കില്‍ അത് പരിഹരിക്കണം. ഇതിനുശേഷം അപേക്ഷകര്‍ക്ക്‌ പിഴവുകള്‍ പരിഹരിക്കാന്‍ അവസരമുണ്ടാകില്ല.

KEAM 2026: കീം അപേക്ഷയില്‍ പിഴവുണ്ടോ? ടെന്‍ഷന്‍ വേണ്ട; കണ്ടെത്താനും, പരിഹരിക്കാനും അവസരം

കീം 2026 അപേക്ഷാ പിഴവ് തിരുത്തൽ

Updated On: 

28 Apr 2026 | 04:42 PM

തിരുവനന്തപുരം, 28-04-2026: എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കാന്‍ അവസരം. എന്‍ആര്‍ഐ ക്വാട്ട സംബന്ധമായ വിവരങ്ങള്‍ ഒഴികെയുള്ളവ പരിശോധിക്കാം. അപേക്ഷയില്‍ ന്യൂനതകളുണ്ടെങ്കില്‍ അവ പരിഹരിക്കാനുമാകും. മെയ് 10 വൈകുന്നേരം ആറു മണി വരെ ഇതിനുള്ള അവസരം ലഭ്യമാകും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ന്യൂനതകള്‍ പരിഹരിക്കേണ്ടത്. വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ അപേക്ഷാ നമ്പരും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പ്രൊഫൈല്‍ പേജ് ലഭ്യമാകും. അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങളടക്കം ഇതില്‍ കാണാം.

എന്തൊക്കെ വിവരങ്ങള്‍ കാണാം?

  • വ്യക്തിഗത വിവരങ്ങള്‍
  • നേറ്റിവിറ്റി
  • സംവരണം
  • മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍
  • വിദ്യാര്‍ത്ഥിയുടെ പേര്, ഫോട്ടോ, ഒപ്പ്‌

ന്യൂനതകള്‍ പരിഹരിക്കേണ്ടത് എങ്ങനെ?

cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ല്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക. ‘മെമ്മോ ഡീറ്റെയില്‍സ്’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ ന്യൂനതകള്‍ സംബന്ഝിച്ച വിവരങ്ങള്‍ കാണാനാകും. ന്യൂനതകള്‍ പരിഹരിക്കാന്‍ മെയ് 10-നകം ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഈ സമയപരിധിക്കു ശേഷം പിന്നീട് പിഴവുകള്‍ പരിഹരിക്കാന്‍ അവസരം ലഭിക്കില്ല. അനുബന്ധ രേഖകള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയയ്ക്കരുത്.

Also Read: KEAM 2026: അങ്ങനെ പ്രവേശന പരീക്ഷ കഴിഞ്ഞു; ആന്‍സര്‍ കീയുമെത്തി; ഇനി റിസള്‍ട്ട് എന്ന് വരും?

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്‌

പേര്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷകന്റെ യഥാര്‍ത്ഥ പേര്, ഫോട്ടോ, ഒപ്പ് എന്നിവയുമായി വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം ‘പ്രൊഫൈല്‍ ഡിഫക്ട്’ എന്ന് പരാമര്‍ശിച്ച് ekinfo.cee@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 10-ന് വൈകുന്നേരം ആറു മണിക്ക് മുമ്പ് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണം. സംശയങ്ങള്‍ക്ക് 0471-22332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

  1. പ്രോസ്‌പെക്ടസിലെ വ്യവസ്ഥ പ്രകാരം കേരളീയര്‍ക്ക് മാത്രമാണ് സാമുദായിക/പ്രത്യേക സംവരണത്തിനോ, ഫീസ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയുള്ളത്‌. നേറ്റിവിറ്റി മെമ്മോ ലഭിച്ചവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത് അപാകത പരിഹരിക്കണം
  2. എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവരെയും, പ്ലസ്ടു മാര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവരെയും മാത്രമാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്‌
  3. എന്‍ആര്‍ഐ ക്ലെയിം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ പിന്നീട് അവസരം നല്‍കും

ഫലപ്രഖ്യാപനം എന്ന്?

എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷകളുടെ റിസള്‍ട്ട് മെയ് പത്തിനോ, അതിന് മുമ്പോ പ്രതീക്ഷിക്കാം. ജൂണ്‍ ഇരുപതിനുള്ളില്‍ റാങ്ക് ലിസ്റ്റ് പുറത്തുവിടാനാണ് സാധ്യത. എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് നടന്നത്. ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 18-20 തീയതികളില്‍ നടന്നു.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും, വിദേശ രാജ്യങ്ങളായ യുഎഇ (ഷാര്‍ജ), കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുമാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തിയത്. ജനുവരി അഞ്ച് മുതലായിരുന്നു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ എട്ടിന് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭ്യമായി.

English Summary

KEAM 2026 Candidates can verify their profile and rectify the defect, if any, till 10.05.2026, 6.00 PM. The facility is available on the official website of the Commissioner of Entrance Examinations. Applicants must log in to the ‘KEAM 2026 candidate portal’. There will be no facility to rectify defects after May 10th.

Follow Us
Related Stories
Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?
NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!
Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി