KEAM 2026: ഇക്കാര്യം ചെയ്തില്ലെങ്കില്‍ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഇടമില്ല; മാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്‌

KEAM 2026 Mark Submission Deadline June 7: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍ യോഗ്യതാ പരീക്ഷയിലെണ്ടാം വർഷ മാർക്കുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഒഫീഷ്യൽ പോർട്ടലിൽ ഇന്ന് വൈകുന്നേരം ആറു മണിക്കുള്ളില്‍ അപ്‌ലോഡ് ചെയ്യണം. മാർക്ക് വിവരങ്ങൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.

KEAM 2026: ഇക്കാര്യം ചെയ്തില്ലെങ്കില്‍ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഇടമില്ല; മാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്‌

KEAM 2026

Published: 

07 Jun 2026 | 05:36 PM

KEAM: 2026-ലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍ യോഗ്യതാ പരീക്ഷയിലെ (പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം) രണ്ടാം വർഷ മാർക്കുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഒഫീഷ്യൽ പോർട്ടലിൽ ഇന്ന് വൈകുന്നേരം ആറു മണിക്കുള്ളില്‍ അപ്‌ലോഡ് ചെയ്യണം. നിശ്ചിത സമയത്തിനകം മാർക്ക് വിവരങ്ങൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. കെമിസ്ട്രി ഒരു വിഷയമായി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.cee.kerala.gov.in/ വഴിയാണ് മാർക്കുകൾ സമർപ്പിക്കേണ്ടത്. മാർക്ക് രേഖപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ ആദ്യം വെബ്‌സൈറ്റിലെ ‘KEAM 2026 Candidate Portal’ (കീം 2026 കാൻഡിഡേറ്റ് പോർട്ടൽ) എന്ന ലിങ്കില്‍ പ്രവേശിക്കണം. അതിനുശേഷം അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി കാൻഡിഡേറ്റ് ഹോം പേജിലേക്ക് ലോഗിൻ ചെയ്യണം. തുടർന്ന് സ്ക്രീനിൽ കാണുന്ന ‘Mark Submission for Engg’ എന്ന പ്രെത്യേക മെനു ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മാർക്കുകൾ സമര്‍പ്പിക്കാം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പരീക്ഷ പാസായ ബോർഡ്, വർഷം, പരീക്ഷാ രജിസ്റ്റർ നമ്പർ എന്നിവ വെബ്‌സൈറ്റിൽ രേഖപ്പെടുത്തുമ്പോൾ, പ്രസ്തുത ബോർഡുകൾ വിദ്യാർത്ഥിയുടെ മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിന് നല്‍കിയിട്ടുണ്ടെങ്കില്‍ ആ മാർക്കുകൾ വെബ്‌പേജിൽ ദൃശ്യമാകും.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് നാളെ, ഫലം എപ്പോൾ വരും? ഒറ്റ ക്ലിക്കിൽ പരിശോധിക്കാം

വെബ്‌പേജിൽ ദൃശ്യമാകുന്ന മാർക്കുകൾ ശരിയാണെന്ന് ഉറപ്പുവരുത്തുക. തിരുത്തലുകള്‍ ആവശ്യമില്ലെങ്കിൽ നേരിട്ട് ‘Submit Mark data’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് സമര്‍പ്പിക്കാം. ഇങ്ങനെയുള്ള വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി വെബ്‌സൈറ്റിൽ പ്രത്യേകം അപ്‌ലോഡ് ചെയ്യേണ്ടതില്ല.

വെബ്‌സൈറ്റിൽ കാണിക്കുന്ന മാർക്കുകളും മാർക്ക് ലിസ്റ്റിലെ മാർക്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ‘Change’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യേണ്ടതാണ്. അതിനുശേഷം കൃത്യമായ മാർക്ക് വിവരങ്ങൾ രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തി ‘Submit mark Data’ എന്ന ബട്ടൺ അമർത്തണം.

വെബ്‌പേജിൽ ലഭ്യമായിരുന്ന മാർക്കുകളിൽ തിരുത്തലുകൾ വരുത്തേണ്ടി വന്ന വിദ്യാർത്ഥികളും, പരീക്ഷാ ബോർഡിന്റെ ഡാറ്റ ലഭ്യമല്ലാത്തതിനാൽ മാർക്കുകൾ സ്വയം രേഖപ്പെടുത്തിയവരും മാർക്ക് വിവരങ്ങൾ സബ്മിറ്റ് ചെയ്യുന്നതോടൊപ്പം പ്ലസ്ടു മാർക്ക് ലിസ്റ്റിന്റെ പകർപ്പ് കൂടി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ വ്യക്തമായി വായിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കണം.

മാർക്കുകൾ വിജയകരമായി സമർപ്പിച്ചതിന് ശേഷം ‘മാർക്ക് സബ്മിഷൻ കൺഫർമേഷൻ റിപ്പോർട്ട്’ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. പ്ലസ്ടു മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ, സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മാത്രമേ ഈ കൺഫർമേഷൻ റിപ്പോർട്ട് ലഭ്യമാകൂ. മാർക്കുകളും മറ്റ് വ്യക്തിഗത വിവരങ്ങളും കോളേജ് അഡ്മിഷൻ സമയത്ത് പരിശോധിക്കും. വിദ്യാർത്ഥികൾക്ക് 0471- 2332120, 2338487 എന്നീ ഒഫീഷ്യൽ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ട് സഹായം തേടാം.

English Summary

KEAM 2026 candidates must submit their Plus Two marks online before June 7 at 6 PM. Failure to upload these marks will result in exclusion from the Engineering Rank List. Marks can be submitted through the candidate portal on cee.kerala.gov.in. Students must upload their mark list if any data is edited or missing.

Follow Us
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ