KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്സുകളിലെ മൂന്നാം അലോട്ട്മെന്റ്; ഓപ്ഷന് കണ്ഫര്മേഷന് നല്‍കാം
KEAM 2026 Ayurveda and Veterinary Allied Courses: ആയുര്‍വേദ, ഹോമിയോ, സിദ്ധ തുടങ്ങിയ കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ തുടങ്ങി. ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന് പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബര്‍ 28-ന് രാവിലെ 11 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാകും.

പ്രതീകാത്മക ചിത്രം
ആയുര്‍വേദ, ഹോമിയോ, സിദ്ധ തുടങ്ങിയ കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ തുടങ്ങി. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്വയണ്മെന്റല് സയന്‍സ്, ബിഎസ്സി-എംഎസ്സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബിഎസ്സി-എംഎസ്സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി, ബിഎസ്സി (ഹോണേഴ്സ്)-ഹോര്‍ട്ടികള്‍ച്ചര്‍/ബിടെക് ബയോടെക്നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) എന്നീ കോഴ്സുകളിലെ മൂന്നാം അലോട്ട്മെന്റ് നടപടികളാണ് ആരംഭിച്ചത്. ഈ കോഴ്സുകളിലെ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ‘കണ്‍ഫം’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്ഫര്മേഷന് നിര്‍ബന്ധമായും നടത്തണം.
ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന് പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബര്‍ 28-ന് രാവിലെ 11 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.
അലോട്ട്മെന്റ് ഷെഡ്യൂള്‍
- ഓപ്ഷന് കണ്ഫര്മേഷന് നടത്തുന്നതിനും, നിലവിലുള്ള ഓപ്ഷന് പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള സമയപരിധി ആരംഭിക്കുന്നത്: ഒക്ടോബര്‍ 24
- ഓപ്ഷന് കണ്ഫര്മേഷന് നടത്തുന്നതിനും ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനുമുള്ള സമയപരിധി അവസാനിക്കുന്നത്: ഒക്ടോബര്‍ 28 രാവിലെ 11
- മൂന്നാം ഘട്ട താല്‍ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്: ഒക്ടോബര്‍ 29
- മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്: ഒക്ടോബര്‍ 30
- ഫീസ് അടച്ച് കോളേജില്‍ അഡ്മിഷന് നേടുന്നതിനുള്ള സമയം: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്നിന് വൈകിട്ട് നാലു മണി വരെ
- ഒഎഎംഎസ് മുഖേന അഡ്മിഷന് നേടിയവരുടെ വിവരം അപ്ഡേറ്റ് ചെയ്യേണ്ടത്: നവംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിനുള്ളില്‍
ആദ്യഘട്ട അലോട്ട്മെന്റിലൂടെ മേല്‍പ്പറഞ്ഞ കോഴ്സുകളില്‍ അഡ്മിഷന് ലഭിച്ച വിദ്യാര്‍ത്ഥികളും, ഓപ്ഷന് നല്‍കിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരും, മൂന്നാം അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നിര്‍ബന്ധമായും നടത്തണം. നിലവില്‍ പ്രവേശനം നേടിയവര്‍ ഓപ്ഷന് കണ്‍ഫര്‍മേഷനുശേഷം വിടുതല്‍ നേടുന്ന പക്ഷം പ്രസ്തുത വിദ്യാര്‍ത്ഥികളുടെ ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും.
എന്നാല്‍ മൂന്നാംഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തിയില്ലെങ്കിലും രണ്ടാംഘട്ട അലോട്ട്മെന്റിലൂടെയുള്ള അഡ്മിഷന് നിലവിലുള്ള പക്ഷം ആയത് നിലനില്ക്കും. അലോട്ട്മെന്റ് നടക്കാതെ ഒഴിവുള്ള കാറ്റഗറി സീറ്റുകള്‍ ഈ അവസരത്തില്‍ കണ്‍വര്‍ട്ട് ചെയ്യും. വെറ്ററിനറി കോഴ്സുകളിലേക്ക് മാത്രമേ ഈ ഘട്ടത്തില്‍ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ.
English Summary
CEE Kerala has announced the KEAM 2026 third-phase allotment schedule for Ayurveda, Homeopathy, Siddha, Unani, and allied medical courses. Students must complete online option confirmation by October 28, 2026, to be considered for this round. Fresh option registration is also available exclusively for veterinary courses during this period. The provisional and final allotments will be published on October 29 and October 30, 2026, respectively.