KEAM Admit Card 2026: വരും, വരാതിരിക്കില്ല! കീം അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ കിട്ടും? വിദ്യാര്‍ത്ഥികള്‍ കാത്തിരിപ്പില്‍

KEAM Admit Card 2026 coming soon: കീം അഡ്മിറ്റ് കാര്‍ഡിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു പ്രോസ്‌പെക്ടസിലുണ്ടായിരുന്നത്. ഏപ്രില്‍ ഒന്ന് കഴിഞ്ഞിട്ടും അഡ്മിറ്റ് കാര്‍ഡ് പുറത്തുവന്നിട്ടില്ല.കാരണം വ്യക്തമല്ല. ഈയാഴ്ച തന്നെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവരാനാണ് സാധ്യത.

KEAM Admit Card 2026: വരും, വരാതിരിക്കില്ല! കീം അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ കിട്ടും? വിദ്യാര്‍ത്ഥികള്‍ കാത്തിരിപ്പില്‍

കീം 2026

Published: 

02 Apr 2026 | 01:44 PM

കീം അഡ്മിറ്റ് കാര്‍ഡിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു പ്രോസ്‌പെക്ടസിലുണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്ന് കഴിഞ്ഞിട്ടും അഡ്മിറ്റ് കാര്‍ഡ് പുറത്തുവന്നിട്ടില്ല. അഡ്മിറ്റ് കാര്‍ഡ് പുറത്തുവരാത്തതിന്റെ കാരണം വ്യക്തമല്ല. ഈയാഴ്ച തന്നെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവരാനാണ് സാധ്യത.

നിലവില്‍ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷയ്ക്ക് ഇനി രണ്ടാഴ്ച പോലും ബാക്കിയില്ല. ഈ മാസം 13-25 തീയതികളിലാണ് പരീക്ഷ നടത്തുന്നത്. ഇതില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ ദിനമായാണ് നിശ്ചയിച്ചിരിക്കുന്നത്.

ഏപ്രില്‍ 17, 18, 19, 20, 21, 22, 23 തീയതികളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 1.30-ന് ഹാളില്‍ പ്രവേശിപ്പിക്കും. 1.45-ന് മോക്ക് ടെസ്റ്റ്. 1.50-ആണ് ഹാളില്‍ പ്രവേശിക്കുന്നതിനുള്ള അവസാന സമയം. രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കും.

Also Read: KEAM 2026: ഏപ്രില്‍ എന്നാല്‍ എന്‍ട്രന്‍സ് കാലം; വിഷുവിന് പിന്നാലെ പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയെല്ലാം?

അഡ്മിറ്റ് കാർഡ്, അഡ്മിറ്റ് കാർഡ് പ്രകാരമുള്ള ഫോട്ടോ ഐഡി പ്രൂഫ്, പേന എന്നിവ മാത്രമേ ഹാളില്‍ അനുവദിക്കൂ. അഡ്മിറ്റ് കാര്‍ഡ് ലഭിച്ചുകഴിഞ്ഞാല്‍ അതിലെ നിര്‍ദ്ദേശങ്ങള്‍ മുഴുവനായി വായിക്കുകയും പാലിക്കുകയും വേണം. പരീക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ നടപടി നേരിടേണ്ടി വരും.

മെയ് 10-നോ അതിന് മുമ്പോ എഞ്ചിനീയറിങ്/ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷകളുടെ ഫലം പുറത്തുവരും. റാങ്ക് ലിസ്റ്റ് ജൂണ്‍ 20-നോ അതിന് മുമ്പോ പ്രതീക്ഷിക്കാം.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. ഈ വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. അഡ്മിറ്റ് കാര്‍ഡ് ഉടന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ