KEAM 2025: കീം ആദ്യ അലോട്മെന്റ് ലഭിച്ചത് 27,021 പേർക്ക്… ഈ വർഷത്തെ പുതിയ ട്രെൻഡുകൾ ഇങ്ങനെ
KEAM First Allotment : കമ്പ്യൂട്ടർ എൻജിനീയറിങ്ങിന് പ്രാധാന്യം ഏറിയതോടെ മെക്കാനിക്കൽ സിവിൽ എഞ്ചിനീയറിങ് പോലുള്ള ബ്രാഞ്ചുകൾക്ക് ടയർ ഒന്ന് കോളേജുകളിൽ പോലും റാങ്ക് കുറഞ്ഞ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Keam Admission
കൊച്ചി: എൻജിനീയറിങ് പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്മെന്റ് എത്തിക്കഴിഞ്ഞു. 27021 പേർക്കാണ് ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. വിദ്യാർത്ഥികൾ ഇതിതവണ തിരഞ്ഞെടുത്ത വിഷയങ്ങളും അവരുടെ അഭിരുചികളും ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഇത്തവണത്തെ അഡ്മിഷന്റെ സ്വഭാവം പരിശോധിച്ചാൽ വിദ്യാർഥികളുടെയും കോളേജുകളുടെയും പൊതു താൽപര്യങ്ങൾ ഏറെ മാറിയതായി കാണാം.
ഗവൺമെന്റ് വിഭാഗത്തിൽ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ താല്പര്യം കാണിച്ച ബ്രാഞ്ച് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് തന്നെയാണ്. ടികെമ്മിൽ മാത്രമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബന്ധിത എൻജിനീയറിങ് കോഴ്സിന് വലിയ ഡിമാൻഡ് ആണ് ഉണ്ടായിരുന്നത്. ചില കോളേജുകളിൽ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിനും കൂടുതൽ ആളുകൾ എത്തി. ഗവൺമെന്റ് എയ്ഡഡ് ഓട്ടോമാറ്റി ഭാഗത്തിൽ കുട്ടികൾ എത്തിയതും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിന് തന്നെ.
കമ്പ്യൂട്ടർ എൻജിനീയറിങ്ങിന് പ്രാധാന്യം ഏറിയതോടെ മെക്കാനിക്കൽ സിവിൽ എഞ്ചിനീയറിങ് പോലുള്ള ബ്രാഞ്ചുകൾക്ക് ടയർ ഒന്ന് കോളേജുകളിൽ പോലും റാങ്ക് കുറഞ്ഞ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പുതിയ കോഴ്സുകൾ ആയ സൈബർ സെക്യൂരിറ്റി ഡാറ്റാ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് വിദ്യാർഥികൾക്കിടയിൽ ലഭിച്ചത്.
ഉയർന്ന ശമ്പളവും മികച്ച അവസരവും തരുന്ന കോഴ്സുകളാണ് മിക്ക വിദ്യാർത്ഥികൾക്കും വേണ്ടത്. മെക്കാനിക്കൽ സിവിൽ പോലുള്ളവയുടെ സാധ്യതകൾ മങ്ങിത്തുടങ്ങുന്നതായും ഇപ്പോൾ കാണാൻ കഴിയും. ഇനി വരുന്ന അലോട്മെന്റിലും ഇത്തരത്തിലൊക്കെ തന്നെയാവും അഡ്മിഷൻ രീതികൾ എന്നാണ് നിലവിലെ വിലയിരുത്തൽ.