IB Recruitment: ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്യണോ? 3717 പേർക്ക് ഇപ്പോൾ അവസരം…
Intelligence Bureau Recruitment, 3717 Vacancies : ബിരുദം അല്ലെങ്കിൽ ബിരുദത്തിനു തുല്യമായ യോഗ്യതയാണ് അടിസ്ഥാനമായി വേണ്ടത്. കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.
ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോയിൽ ഒരു ജോലി സ്വപ്നം കണ്ടിട്ടുണ്ടോ നിങ്ങൾ. അത്ര പവർഫുൾ ആയ ഒരു ജോലി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അതിനുള്ള അവസരമാണ്. ഐ ബിയിൽ ഓഫീസർ ഗ്രേഡ് 2 / എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നും രണ്ടുമല്ല 3717 ഒഴിവുകളാണ് ഇപ്പോഴുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീട് മാറ്റം വന്നേക്കാം എന്നും അധികൃതർ പറയുന്നു. ഓപ്പറേഷനൽ തസ്തികയായ ഈ ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ ആവില്ല. ഓൾ ഇന്ത്യ സർവീസിൽ ഉൾപ്പെട്ട നിയമനം ആയതിനാൽ അപേക്ഷകർ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം എന്നും പ്രത്യേകം ഓർക്കണം.
സംവരണം തിരിച്ചുള്ള ഒഴിവുകളുടെ വിവരം ഇങ്ങനെ
- ജനറൽ – 1537
- ഈ ഡബ്ലിയു എസ് – 442
- ഒ ബി സി – 946
- എസ് സി – 506
- എസ് ടി – 226
ശമ്പളവും മറ്റു ആനുകൂല്യങ്ങളും
കേന്ദ്ര സർവീസിന്റെ ജോലികൾക്ക് എല്ലാം നല്ല ശമ്പളം ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഈ അടിസ്ഥാനത്തിൽ തന്നെയാണ് ഇതിന്റെയും ശമ്പളം. ഐ ബി ഓഫീസർ തസ്തികയിൽ കയറുന്ന ഒരാൾക്ക് 44,900 – 142400 രൂപയും മറ്റ് അലവൻസും ലഭിക്കും.
യോഗ്യത
ബിരുദം അല്ലെങ്കിൽ ബിരുദത്തിനു തുല്യമായ യോഗ്യതയാണ് അടിസ്ഥാനമായി വേണ്ടത്. കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. അപേക്ഷിക്കുന്ന അവസാന തീയതിക്ക് മുൻപായി ഈ യോഗ്യത നേടിയിരിക്കണം.
അപേക്ഷാ വിവരങ്ങൾക്കും മറ്റുമായി www.mha.gov.in അല്ലെങ്കിൽ www.ncs.gov.in എന്റെ വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 20 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.