SBCID Recruitment 2025: സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ 66,800 രൂപ വരെ ശമ്പളത്തില്‍ ജോലി, അപേക്ഷിക്കാന്‍ വീണ്ടും അവസരം
Kerala PSC Special Branch Assistant SBCID Recruitment 2025: അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ 18-36 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിംഗ് ഉത്തരവുകൾ തുടങ്ങിയവയിലൂടെ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തുല്യമായി സർക്കാർ അംഗീകരിക്കുന്ന യോഗ്യതകളും പരിഗണിക്കും
കേരള പൊലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നാളെ (ജൂലൈ 24) വരെ നീട്ടി. നേരത്തെ ജൂണ്‍ നാല് വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. തുടര്‍ന്ന് സമയപരിധി ജൂലൈ 24 വരെ നീട്ടുകയായിരുന്നു. സമയപരിധി ഇത്രത്തോളം നീട്ടിയതിന്റെ കാരണം വ്യക്തമല്ല. എന്തായാലും, നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസരമാണിത്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ 18-36 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിംഗ് ഉത്തരവുകൾ തുടങ്ങിയവയിലൂടെ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തുല്യമായി സർക്കാർ അംഗീകരിക്കുന്ന യോഗ്യതകളും പരിഗണിക്കും.
സ്പെഷ്യൽ റൂൾസിൽ നിഷ്കർഷിക്കുന്ന യോഗ്യതകൾക്ക് തുല്യമായി പിഎസ്‌സി അംഗീകരിക്കുന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. 31,100 രൂപ മുതല്‍ 66,800 രൂപ വരെയാണ് പേ സ്‌കെയില്‍. ഈ തസ്തികയില്‍ നിയമനം ലഭിച്ചാല്‍ ആദ്യ രണ്ട് വര്‍ഷം പ്രൊബേഷനിലായിരിക്കും.




Read Also: V S Achuthanandan: ബുധനാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു; അഭിമുഖങ്ങള്‍ നടക്കും
അപേക്ഷിക്കേണ്ടത് ഇങ്ങനെ
- കമ്മീഷൻ്റെ വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷനി’ലൂടെ രജിസ്റ്റർ ചെയ്ത ശേഷമാണ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത്.
- രജിസ്റ്റർ ചെയ്തതിന് ശേഷം യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തിതതിനു ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം
- നോട്ടിഫിക്കേഷന്‍ ലിങ്കിലെ Apply Now ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം