KEAM Rank List 2025 : കീം പുതുക്കിയ ഫലം പുറത്ത്; കേരള സിലബസുകാർ പിന്നിലേക്ക് പോയി
KEAM New Rank List 2025 : കഴിഞ്ഞ തവണ ഒന്നാം റാങ്ക് നേടിയ വിദ്യാർഥി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
തിരുവനന്തപുരം : എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ (കീം 2025) പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കേരള സിലബിസിലെ വിദ്യാർഥികൾ പിന്നോട്ട് പോയി. ആദ്യ 100 പേരിൽ 21 കേരള സിലബസിൽ വിദ്യാർഥികൾ മാത്രം. നേരത്തെ 43 പേർ കേരള സിലബസ് വിദ്യാർഥികൾ ആദ്യ 100ൽ ഇടം നേടിയിരുന്നു. അത് പുതുക്കിയ പട്ടികയിൽ നേർ പകുതിയായിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയ ജോഷ്വ ജോക്കബ് തോമസാണ് പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ആദ്യം പുറപ്പെടുവിച്ച പട്ടികയിൽ ജോഷ്വ ജേക്കബ് അഞ്ചാം സ്ഥാനത്തായിരുന്നു. ജൂലൈ ഒന്നാം തീയതി പ്രഖ്യാപിച്ച റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അങ്ങനെ ആകെ റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം റാങ്ക് നേടിയ കുട്ടി അതെ സ്ഥാനം നിലനിർത്തിയപ്പോൾ മൂന്നാം റാങ്ക് നേടിയ വിദ്യാർഥി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം റാങ്ക് നേടിയ വിദ്യാർഥി ആ സ്ഥാനം നിർത്തുകയും ചെയ്തു. ഒന്നാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ആദ്യ പട്ടികയിലെ അഞ്ചാം റാങ്ക് നേടിയ കുട്ടി സിബിഎസ്ഇ വിദ്യാർഥിയാണ്. ആദ്യ പട്ടികയിൽ എട്ടാം റാങ്ക് നേടിയ വിദ്യാർഥി 185-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ജൂലൈ ഒന്നാം തീയതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കീം പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറപ്പെടുവിച്ചത്. എന്നാൽ തമിഴ് നാട് മാതൃകയിൽ കേരള സിലബസിലെ വിദ്യാർഥികൾക്ക് മുൻഗണന നൽകികൊണ്ടായിരുന്നു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. തുടർന്ന് സിബിഎസ്ഇ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് കീം റാങ്ക് പട്ടിക റദ്ദാക്കുകയായിരുന്നു. സിംഗിൾ ബഞ്ചിൻ്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബഞ്ചിന് അപ്പീൽ നൽകി.
ഇരുഭാഗങ്ങളുടെയും വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിൻ്റെ അപ്പീൽ തള്ളി. തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പഴയ ഫോർമുലയിൽ കീമ്മിൻ്റെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനമെടുത്തത്. പുതുക്കിയ റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബിസലെ വിദ്യാർഥികൾക്ക് കോടതിയെ സമീപിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. ഈ റാങ്ക് പട്ടികയ്ക്കെതിരെ വിദ്യാർഥികൾക്ക് ഇനി സുപ്രീം കോടതിയെ മാത്രമെ സമീപിക്കാൻ സാധിക്കു