AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IBPS RRB Recruitment 2025: റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ വിളിക്കുന്നു; ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ വന്‍ റിക്രൂട്ട്‌മെന്റ്‌

All you need to know about IBPS RRB Recruitment 2025 in Malayalam: ഓഫീസേഴ്‌സ് സ്‌കെയില്‍ 1, ഓഫീസ് അസിസ്റ്റന്റ്‌സ് (മള്‍ട്ടി പര്‍പ്പസ്), ഓഫീസേഴ്‌സ് സ്‌കെയില്‍ 2 (ജനറലിസ്റ്റ് & സ്‌പെഷ്യലിസ്റ്റ്, സ്‌കെയില്‍ 3 തസ്തികകളിലാണ് അവസരം. കേരള ഗ്രാമീണ്‍ ബാങ്ക് അടക്കമുള്ള രാജ്യത്തെ വിവിധ ആര്‍ആര്‍ബികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

IBPS RRB Recruitment 2025: റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ വിളിക്കുന്നു; ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ വന്‍ റിക്രൂട്ട്‌മെന്റ്‌
ഐബിപിഎസ്‌ Image Credit source: ibps.in
jayadevan-am
Jayadevan AM | Updated On: 02 Sep 2025 20:36 PM

റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ (ആര്‍ആര്‍ബി) വിവിധ തസ്തികകളില്‍ അവസരം. ഓഫീസേഴ്‌സ് സ്‌കെയില്‍ 1, ഓഫീസ് അസിസ്റ്റന്റ്‌സ് (മള്‍ട്ടി പര്‍പ്പസ്), ഓഫീസേഴ്‌സ് സ്‌കെയില്‍ 2 (ജനറലിസ്റ്റ് & സ്‌പെഷ്യലിസ്റ്റ്, സ്‌കെയില്‍ 3 തസ്തികകളിലാണ് അവസരം. കേരള ഗ്രാമീണ്‍ ബാങ്ക് അടക്കമുള്ള രാജ്യത്തെ വിവിധ ആര്‍ആര്‍ബികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി

  1. ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 18-28
  2. ഓഫീസര്‍ സ്‌കെയില്‍ 1 (അസിസ്റ്റന്റ് മാനേജര്‍): 18-30
  3. ഓഫീസര്‍ സ്‌കെയില്‍ 2 (മാനേജര്‍): 21-32
  4. ഓഫീസര്‍ സ്‌കെയില്‍ 3 (സീനിയര്‍ മാനേജര്‍): 21-40

യോഗ്യതകള്‍ ഇങ്ങനെ

1. ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം. അതായത് കേരളത്തിലേക്ക് (കേരള ഗ്രാമീണ്‍ ബാങ്ക്) അപേക്ഷിക്കുന്നവര്‍ മലയാളം അറിയണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

2. ഓഫീസര്‍ സ്‌കെയില്‍ 1 (അസിസ്റ്റന്റ് മാനേജര്‍)

ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. അഗ്രികള്‍ച്ചര്‍, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമല്‍ ഹസ്ബന്‍ഡ്രി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, നിയമം, ഇക്കണോമിക്സ് അല്ലെങ്കിൽ അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. പ്രാദേശിക ഭാഷ അറിയണം. കമ്പ്യൂട്ടറിൽ പ്രവൃത്തി പരിജ്ഞാനം അഭികാമ്യം.

3. ഓഫീസര്‍ സ്‌കെയില്‍ 2 ജനറല്‍ ബാങ്കിങ് ഓഫീസര്‍ (മാനേജര്‍)

കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. ബാങ്കിങ്‌, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ആനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, നിയമം, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

4. ഓഫീസര്‍ സ്‌കെയില്‍ 3 സ്‌പെഷ്യലിസ്റ്റ് ഓഫീസേഴ്‌സ് (മാനേജര്‍)

  • ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍: ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. എഎസ്പി, പിഎച്ച്പി, സി++, ജാവ, വിബി, വിസി, ഒസിപി തുടങ്ങിയവയില്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അഭികാമ്യം. പ്രസ്തുത മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
  • ചാർട്ടേഡ് അക്കൗണ്ടന്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള സർട്ടിഫൈഡ് അസോസിയേറ്റായിരിക്കണം. ചാർട്ടേഡ് അക്കൗണ്ടന്റായി ഒരു വർഷം പ്രവൃത്തിപരിചയം വേണം.
  • ലോ ഓഫീസര്‍: കുറഞ്ഞത് 50% മൊത്തം മാർക്കോടെ നിയമ ബിരുദം അല്ലെങ്കിൽ തത്തുല്യം. അഡ്വക്കേറ്റായോ അല്ലെങ്കില്‍ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ലോ ഓഫീസറായോ ജോലി ചെയ്തിരിക്കണം.
  • ട്രഷറി മാനേജർ: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ഫിനാന്‍സില്‍ എംബിഎ യോഗ്യത വേണം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം.
  • മാര്‍ക്കറ്റിങ് ഓഫീസര്‍: മാർക്കറ്റിംഗിൽ എംബിഎ. ഒപ്പം ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
  • അഗ്രികള്‍ച്ചറല്‍ ഓഫീസര്‍: അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഡയറി/ അനിമല്‍ ഹസ്ബന്‍ഡ്രി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒപ്പം രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

5. ഓഫീസര്‍ സ്‌കെയില്‍ 3 (സീനിയര്‍ മാനേജര്‍)

കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ആനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, നിയമം, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദം/ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന. ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.

Also Read: KDRB Travancore Devaswom Recruitment: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തിക; റാങ്ക് ലിസ്റ്റിലെത്തിയാല്‍ വന്നാല്‍ ജോലി കിട്ടുമോ?

എങ്ങനെ അപേക്ഷിക്കാം?

സെപ്തംബര്‍ ഒന്ന് മുതല്‍ 21 വരെ അപേക്ഷിക്കാം. എല്ലാ തസ്തികകളിലേക്കും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 175 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങള്‍ക്ക് 850 രൂപ കൊടുക്കണം. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദര്‍ശിക്കണം. ഹോം പേജിൽ ക്ലിക്ക് ചെയ്ത് ‘CRP for RRBs’ എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യണം. തുടര്‍ന്ന് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ അവിടെ ലഭ്യമാകും. ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കേണ്ടത് അവിടെ ക്ലിക്ക് ചെയ്യുക. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍യിരിക്കുന്ന വിജ്ഞാപനം മുഴുവനായി വായിച്ചതിന് ശേഷം മാത്രമേ അപേക്ഷിക്കാവൂ.

ഷെഡ്യൂള്‍

  • രജിസ്‌ട്രേഷന്‍: സെപ്തംബര്‍ 1 മുതല്‍ 21 വരെ
  • പ്രിലിമിനറി പരീക്ഷ: 2025 നവംബര്‍/ഡിസംബര്‍
  • ഫലപ്രഖ്യാപനം: 2025 ഡിസംബര്‍/2026 ജനുവരി
  • മെയിന്‍ പരീക്ഷ: 2025 ഡിസംബര്‍/2026 ഫെബ്രുവരി
  • ഓഫീസര്‍ തസ്തികയിലെ ഫലപ്രഖ്യാപനം: 2026 ജനുവരി
  • ഓഫീസര്‍ തസ്തികയിലെ അഭിമുഖം: 2026 ജനുവരി/ഫെബ്രുവരി
  • പ്രൊവിഷണല്‍ അലോട്ട്‌മെന്റ്: 2026 ഫെബ്രുവരി/മാര്‍ച്ച്.