Kerala Archeology Department Recruitment: പത്താം ക്ലാസുകാർക്ക് സർക്കാർ ജോലി; 83,000 രൂപ വരെ ശമ്പളം, വിശദ വിവരങ്ങൾ ഇതാ
Kerala Archaeology Department Designer Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 3.

പ്രതീകാത്മക ചിത്രം
പുരാവസ്‌തു വകുപ്പ് ഡിസൈനർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ ഒരു ഒഴിവാണ് ഉള്ളത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി സ്ഥിരനിയമനം ആണ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 3.
18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. അതായത്, ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും. സർക്കാർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്/ തത്തുല്യം ജയിച്ചവർക്കാണ് അവസരം.
പെയിന്റിങ് അല്ലെങ്കിൽ ഡ്രോയിങ് കോഴ്‌സ് വിജയിച്ച സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ, ലാൻഡ് സർവേ, ഡ്രാഫ്റ്റ്സമാൻഷിപ്പ് എന്നിവയിൽ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,300 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിശദശാംശങ്ങൾക്ക് പുരാവസ്തു വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ archaeology.kerala.gov.in സന്ദർശിക്കുക.
ALSO READ: മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ; പ്രതിമാസം 85,000 ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കൂ
അപേക്ഷിക്കേണ്ട വിധം
- കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
- ഉദ്യോഗാർത്ഥികൾ ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കണം.
- നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണെങ്കിൽ, ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- സ്വന്തം പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
- പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം, നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തുക.
- ഇനി അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.