AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Christmas Exam Timetable: ക്രിസ്മസ് പരീക്ഷകൾ ഈ ദിവസങ്ങളിൽ… ഹയർസെക്കണ്ടറി രണ്ട് ഘട്ടങ്ങളായി

Kerala Christmas Exam Timetable Published: ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി 5-നാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കുക. മാറ്റത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പ് 2025-2026 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കേണ്ടിയിരുന്നത്.

Kerala Christmas Exam Timetable: ക്രിസ്മസ് പരീക്ഷകൾ ഈ ദിവസങ്ങളിൽ… ഹയർസെക്കണ്ടറി രണ്ട് ഘട്ടങ്ങളായി
ExamImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 19 Nov 2025 07:44 AM

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ അർധവാർഷിക പരീക്ഷയുടെ പരിഷ്കരിച്ച ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷാ തീയതികളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

 

പ്രൈമറി, ഹൈസ്‌കൂൾ വിഭാഗം

 

എൽ.പി. വിഭാഗം പരീക്ഷകൾ ഡിസംബർ 17-ന് തുടങ്ങും. മറ്റ് ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 15-നാണ് ആരംഭിക്കുന്നത്. ഈ വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 23-ന് അവസാനിക്കും. 23-ന് പരീക്ഷ അവസാനിക്കുന്നതോടെ സ്‌കൂളുകൾ ക്രിസ്മസ് അവധിക്കായി അടയ്ക്കും.

Also Read: SSLC Model Question 2026: എസ്എസ്എല്‍സി പടിവാതില്‍ക്കല്‍, ഇനി ഒട്ടും സമയം കളയാനില്ല: മാതൃകാ ചോദ്യപേപ്പര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഹയർ സെക്കൻഡറി

 

ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക. ഒന്നാം ഘട്ടം, ഡിസംബർ 15-ന് ആരംഭിച്ച് 23-ന് അവസാനിക്കും. ഈ ഘട്ടത്തിൽ ഇടയിലുള്ള ശനിയാഴ്ചയും പരീക്ഷ ഉണ്ടാകും. രണ്ടാം ഘട്ടം, ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 6-ന് പ്ലസ് വണ്ണിനും പ്ലസ്ടുവിനും ഓരോ പരീക്ഷ വീതം നടക്കും.

ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി 5-നാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കുക. മാറ്റത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പ് 2025-2026 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കേണ്ടിയിരുന്നത്. എന്നാൽ ഡിസംബർ 9, 11 തീയതികളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും ഡിസംബർ 13-ന് വോട്ടെണ്ണൽ നടക്കുന്നതിനാലുമാണ് പരീക്ഷാ ദിവസങ്ങളിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്.