SSLC Model Question 2026: എസ്എസ്എല്‍സി പടിവാതില്‍ക്കല്‍, ഇനി ഒട്ടും സമയം കളയാനില്ല: മാതൃകാ ചോദ്യപേപ്പര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
SCERT Releases Kerala SSLC Model Questions 2026: 2026ലെ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകള്‍ എസ്ഇആര്‍ടി പ്രസിദ്ധീകരിച്ചു. മാതൃകാ ചോദ്യപേപ്പറുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണമെന്ന് നോക്കാം
2026ലെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇനി നാലു മാസം മാത്രമാണ് ബാക്കിയുള്ളത്. പരീക്ഷ മികച്ച രീതിയില്‍ പാസാകണമെങ്കില്‍ ഇനിയുള്ള സമയമെങ്കിലും നല്ല പരിശ്രമം നടത്തിയേ മതിയാകൂ. പരീക്ഷയെ അടുത്തറിയാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും, മാതൃകാ ചോദ്യപേപ്പറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാം. 2026ലെ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകള്‍ എസ്ഇആര്‍ടി പുറത്തുവിട്ടിട്ടുണ്ട്. അത് എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
മോഡല്‍ ചോദ്യപേപ്പറുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- scert.kerala.gov.in എന്ന എസ്ഇആര്‍ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോം പേജിലെ മോഡല്‍ ക്വസ്റ്റിയന്‍സ് 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- അല്ലെങ്കില്‍ https://scert.kerala.gov.in/sslc2026modq/ എന്ന ഒറ്റ ലിങ്കിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം
കേരളപാഠാവലി മലയാളം, അടിസ്ഥാനപാഠാവലി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, തമിഴ്, കന്നഡ, അറബിക്, ഉര്‍ദു തുടങ്ങി വിവിധ വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറുകളുണ്ട്. ഓരോന്നും എ, ബി, സി എന്നിങ്ങനെ മൂന്ന് സെറ്റുകളിലായി നല്‍കിയിരിക്കുന്നു. ഇംഗ്ലീഷ് മീഡിയത്തിനും, മലയാളം മീഡിയത്തിനും പ്രത്യേക ചോദ്യപേപ്പറുകള്‍ ലഭ്യമാണ്.
Also Read: JEE Main 2026: ജെഇഇ മെയിന്‍ പാസാകാന്‍ എത്ര വേണം? മുന്‍ വര്‍ഷങ്ങളിലെ കട്ട് ഓഫുകള്‍ പരിശോധിക്കൂ
എസ്എസ്എല്‍സി പരീക്ഷ എന്ന്?
2026 മാര്‍ച്ച് അഞ്ചിന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30ന് പരീക്ഷ അവസാനിക്കും. മെയ് എട്ടിനാണ് ഫലപ്രഖ്യാപനം. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുന്നത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളിലായി മൂവായിരത്തോളം പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കും. ഫെബ്രുവരി രണ്ട് മുതല്‍ 13 വരെ ഐടി പരീക്ഷകള്‍ നടക്കും. ഏപ്രില്‍ ഏഴ് മുതല്‍ 25 വരെയാണ് മൂല്യനിര്‍ണയം. 4,75,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.