KDRB Devaswom Recruitment 2025: തിരുവിതാംകൂര്‍ ഉള്‍പ്പെടെ വിവിധ ദേവസ്വങ്ങളില്‍ അവസരങ്ങളുടെ പെരുമഴ, ഒഴിവ് 37 തസ്തികകളില്‍
KDRB Invites Applications To 37 Posts In Various Devaswoms: തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വങ്ങളില്‍ 37 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തുവിടും. സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം
തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വങ്ങളില്‍ 37 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2, പ്യൂണ്‍/ഓഫീസ് അറ്റന്‍ഡന്റ്, സ്‌ട്രോങ് റൂം ഗാര്‍ഡ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്റ് ലോ ഓഫീസര്‍ ഗ്രേഡ് 2, ലൈബ്രേറിയന്‍, അസിസ്റ്റന്റ് പ്രസ് മാനേജര്‍, അസിസ്റ്റന്റ് മെഷീന്‍ ഓപ്പറേറ്റര്‍ (പ്രസ്), കമ്പോസിറ്റര്‍ കം പ്രൂഫ് റീഡര്‍, ബൈന്റര്‍, ഹെല്‍പര്‍ (പ്രസ്), ഗോള്‍ഡ് സ്മിത്ത്, ട്യൂട്ടര്‍ (മ്യൂസിക്), പാര്‍ട്ട് ടൈം പഞ്ചവാദ്യം കം വാച്ചര്‍ എന്നീ തസ്തികകളിലാണ് അവസരം.
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗ്രേഡ് 2 (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റെനോഗ്രാഫര്‍, പിജിടി ഫിസിക്‌സ് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), പിജിടി ബയോളജി (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), പിആര്‍ടി ഡ്രോയിങ്, പ്രൈമറി ടീച്ചര്‍ (പിആര്‍ടി), പിജിടി സംസ്‌കൃതം, ഇന്‍സ്ട്രക്ടര്‍ (മ്യൂറല്‍ പെയിന്റിങ് ഇന്‍സ്റ്റിറ്റൂട്ട്), സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ടീച്ചര്‍ (നാദസ്വരം) വാദ്യവിദ്യാലയം എന്നീ തസ്തികകളില്‍ അവസരമുണ്ട്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), ക്ലര്‍ക്ക്/ദേവസ്വം അസിസ്റ്റന്റ്/ജൂനിയര്‍ ദേവസ്വം ഓഫീസര്‍, എല്‍ഡി ടൈപിസ്റ്റ്, ശാന്തി, കഴകം, സോപാനം പാട്ട്, താളം എന്നീ തസ്തികകളിലാണ് കൊച്ചിന്‍ ദേവസ്വത്തില്‍ ഒഴിവുള്ളത്. കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയില്‍ എല്‍ഡി ക്ലര്‍ക്ക്, കീഴ്ശാന്തി തസ്തികകളിലും അവസരമുണ്ട്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഔദ്യോഗിക വിജ്ഞാപനം ലഭ്യമാണ്. സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം.
തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക്
തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍. 113 ഒഴിവുകളുണ്ട്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒപ്പം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റ് വേണം. 26500-60700 ആണ് ശമ്പള സ്‌കെയില്‍. 18-36 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി വിഭാഗത്തിന് 250 രൂപ മതി.
കൂടല്‍മാണിക്യം എല്‍ഡി ക്ലര്‍ക്ക്
കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. 18000-41500 ആണ് ശമ്പളസ്‌കെയില്‍. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടര്‍ വിജ്ഞാനവും വേണം.
മറ്റ് ചില തസ്തികകളുടെ പ്രായപരിധി, ശമ്പള നിരക്ക്, ഒഴിവ് എന്നിവ ക്രമത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
1. പ്യൂണ്‍/ഓഫീസ് അറ്റന്‍ഡന്റ്
18-36, 23000-50200, 14
2. സ്‌ട്രോങ് റൂം ഗാര്‍ഡ്
18-36, 26500-60700, 9
3. അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍)
18-36, 55200-115300, 7
4. അസിസ്റ്റന്റ് ലോ ഓഫീസര്‍ ഗ്രേഡ് 2
18-36, 39300-83000, 1
5. ലൈബ്രേറിയന്‍
18-36, 26500-60700, 1
6. അസിസ്റ്റന്റ് പ്രസ് മാനേജര്‍
18-36, 43400-91200, 1
7. അസിസ്റ്റന്റ് മെഷീന്‍ ഓപ്പറേറ്റര്‍ (പ്രസ്)
18-36, 26500-60700, 1
8. കമ്പോസിറ്റര്‍ കം പ്രൂഫ് റീഡര്‍
18-36, 26500–60700, 1
9. ബൈന്റര്‍
18-36, 26500–60700, 1
10. ഹെല്‍പര്‍ (പ്രസ്)
18-36, 23000-50200, 1
11. ഗോള്‍ഡ് സ്മിത്ത്
18-36, 25100-57900, 1
12. ട്യൂട്ടര്‍ (മ്യൂസിക്)
18-36, 26500-60700, 1
13. പാര്‍ട്ട് ടൈം പഞ്ചവാദ്യം കം വാച്ചര്‍
18-36, 11500-18940, 12
എങ്ങനെ അപേക്ഷിക്കാം?
kdrb.kerala.gov.in എന്ന കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക. ഈ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തുക. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം.