AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KRFB Recruitment: റോഡ് ഫണ്ട് ബോര്‍ഡില്‍ സൈറ്റ് സൂപ്പര്‍വൈസറാകാം, 60 ഒഴിവുകള്‍

Kerala Road Fund Board Recruitment 2025: ഒരു വർഷത്തെ കാലയളവിലേക്കോ അല്ലെങ്കിൽ പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെയോ ആണ് നിയമനം. സേവനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ, ഒരു മാസത്തെ നോട്ടീസ് നൽകി പിരിച്ചുവിടും

KRFB Recruitment: റോഡ് ഫണ്ട് ബോര്‍ഡില്‍ സൈറ്റ് സൂപ്പര്‍വൈസറാകാം, 60 ഒഴിവുകള്‍
കെആര്‍എഫ്ബി Image Credit source: linkedin.com/company/kerala-road-fund-board
Jayadevan AM
Jayadevan AM | Published: 31 Aug 2025 | 09:14 PM

കേരള റോഡ് ഫണ്ട് ബോർഡിന് (KRFB) കീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ സൈറ്റ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കെആര്‍എഫിക്ക് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് നിയമനം നടത്തുന്നത്. സിഎംഡിയുടെ വെബ്‌സൈറ്റ് (cmd.kerala.gov.in) വഴി താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 ആണ്.

60 ഒഴിവുകളുണ്ട്. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംഎസ് പ്രോജക്ട്, മറ്റ് എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകൾ, എംഎസ് ഓഫീസ് പോലുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം വേണം. സിവിൽ ജോലികൾ ചെയ്യുന്നതിലും ബില്ലുകൾ തയ്യാറാക്കുന്നതിലും ഉള്ള അറിവ് അഭികാമ്യം. അടിസ്ഥാന സൗകര്യങ്ങൾ/ഗതാഗത പദ്ധതികളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം വേണം.

നിയമിക്കപ്പെടുന്നവര്‍ക്ക് 25000 രൂപ വേതനം ലഭിക്കും. 36 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഒരു വർഷത്തെ കാലയളവിലേക്കോ അല്ലെങ്കിൽ പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെയോ ആണ് നിയമനം. സേവനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ, ഒരു മാസത്തെ നോട്ടീസ് നൽകി പിരിച്ചുവിടും. ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍കക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 250 രൂപ മതി.

Also Read: KSITIL Recruitment 2025: കെഎസ്‌ഐടിഐഎല്ലില്‍ വിവിധ തസ്തികകളില്‍ അവസരം; 45,800 വരെ ശമ്പളം

ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഴുവനായി വായിക്കേണ്ടതാണ്. അപൂർണ്ണമായ അപേക്ഷാ നിരസിക്കും