Kerala Plus One Improvement Result 2025: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം ഇനിയും വൈകുമോ? വിശദാംശങ്ങൾ ഇതാ

Kerala DHSE Plus One Improvement Result 2025: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫലം എന്ന് വരുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്ലസ് ടു വിദ്യാർഥികൾ. ഏപ്രിൽ ആദ്യം ആരംഭിച്ച ഹയർ സക്കൻഡറി മൂല്യനിർണയത്തിൽ ആദ്യം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ മൂല്യനിർണയമാണ് നടക്കുക.

Kerala Plus One Improvement Result 2025: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം ഇനിയും വൈകുമോ? വിശദാംശങ്ങൾ ഇതാ

പ്രതീകാത്മക ചിത്രം

Edited By: 

TV9 Malayalam Desk | Updated On: 27 Apr 2026 | 01:34 PM

പരീക്ഷകൾ അവസാനിച്ചതോടെ ഇനി ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ ആദ്യ വാരത്തോടെ ആരംഭിച്ചിരുന്നു. ഈ മാസം 27ഓടെ എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയാകും. എന്നാൽ, ഹയർ സെക്കൻഡറി മൂല്യനിർണയം മെയ് പത്ത് വരെയാണ്. അതിനാൽ മെയ് മൂന്നാം വാരത്തോടെ എസ്എസ്എൽസി ഫലവും നാലാം വാരത്തോടെ പ്ലസ് ടു ഫലം എത്തുമെന്നാണ് സൂചന.

അതേസമയം, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫലം എന്ന് വരുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്ലസ് ടു വിദ്യാർഥികൾ. ഏപ്രിൽ ആദ്യം ആരംഭിച്ച ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ ആദ്യം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ മൂല്യനിർണയമാണ് നടക്കുക. തുടർന്ന് പ്ലസ് ടു , പ്ലസ് വൺ പരീക്ഷകളുടെ മൂല്യനിർണയവും നടക്കും. അതിനാൽ, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലമാകും ആദ്യം എത്തുക.

ഏപ്രിൽ 28-ാം തീയതിയോടെ പ്ലസ് വൺ പരീക്ഷ ഫലം വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലവും റീവാല്യൂയേഷൻ റിസൾട്ടും പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ പ്ലസ് വൺ, പ്ലസ് ടു ഫലം പുറത്ത് വിടാൻ കഴിയൂ.

ALSO READ: യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍; അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ ഇതാ

എല്ലാ വർഷത്തെയും പോലെ ഇത്തവണയും ആദ്യം എസ്എസ്എൽസി റിസൾട്ട് ആയിരിക്കും വിദ്യാഭ്യാസ വകുപ്പ് പുറവത്തുവിടുക. മെയ് മൂന്നാം വാരത്തോടെ പത്താം ക്ലാസ് പരീക്ഷ ഫലം എത്തുമെന്നാണ് കരുതുന്നത്. അതിന് അടുത്ത വാരം തന്നെ പ്ലസ് വൺ, പ്ലസ് ടു ഫലങ്ങളും പ്രതീക്ഷിക്കാം. എന്നാൽ, കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 78.69 ശതമാനമായിരുന്നു വിജയശതമാനം. കൂടുതൽ അപ്‌ഡേറ്റുകൾക്ക് വിദ്യാർഥികൾ dhsekerla.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ