Plus One Improvement Result 2025: റിസൾട്ട് റെഡിയെന്ന് സൂചന, വൈകുന്നതിന് പിന്നിൽ ഇങ്ങനെയും ചിലത്

Kerala Plus One Improvement Result 2025: റിസൾട്ട് അപ്ലോഡിങ്ങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ടാബുലേഷൻ അടക്കം പൂർത്തിയായിട്ടുണ്ട്. എന്നാൽ ചില യൂട്യൂബ് ചാനലുകൾ തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് മെയ് ആദ്യ വാരം എന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്

Plus One Improvement Result 2025: റിസൾട്ട് റെഡിയെന്ന് സൂചന, വൈകുന്നതിന് പിന്നിൽ ഇങ്ങനെയും ചിലത്

Kerala Plus one Improvement Results 2025

Updated On: 

28 Apr 2025 16:34 PM

പരീക്ഷാ ഫലങ്ങളുടെ കാത്തിരിപ്പാണ് ഇനി വരാനിരിക്കുന്ന ആഴ്ചകളിലെല്ലാം. അതു കൊണ്ട് തന്നെ വിദ്യാർഥികളും ആശങ്കയിലാണ്. പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം വരാത്തതിനാൽ പ്ലസ്ടു റിസൾട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കുമെന്നാണ് ആദ്യം ലഭിച്ചിരുന്ന സൂചന. മൂല്യനിർണ്ണയം പൂർത്തിയായതായി റിപ്പോർട്ടുണ്ടെങ്കിലും ഫലം വൈകാനുള്ള കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തതയില്ല. ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന സൈറ്റിലുള്ള ചില അപ്ഡേഷനുകളാണ് ഫലം വൈകാൻ കാരണമാകുന്നതെന്നാണ് സൂചന.

എങ്കിലും മെയ് ആദ്യ വാരം തന്നെ പ്രതീക്ഷിക്കാമെന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏന്നാൽ അന്തിമ തീയ്യതിയെ പറ്റി അധ്യാപകർക്കും ധാരണയില്ല. റിസൾട്ട് അപ്ലോഡിങ്ങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ടാബുലേഷൻ അടക്കം പൂർത്തിയായിട്ടുണ്ട്. എന്നാൽ ചില യൂട്യൂബ് ചാനലുകൾ തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് മെയ് ആദ്യ വാരം എന്നും അല്ല മെയ്-5-ന് എന്നും വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇതിലൊന്നും സ്ഥിരീകരണമില്ല.

പ്ലസ്ടു ഫലം

മെയ് 15-ന് മുൻപ് തന്നെ പ്ലസ്ടു ഫലം എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത ധാരണ. അതേസമയം എസ്എസ്എൽസി ഫലം മെയ്-9ന് എത്തുമെന്നാണ് സൂചന. അതേസമയം പ്ലസ് വൺ പരീക്ഷകൾ (ആദ്യ വർഷം) മെയ് അവസാനത്തോടെ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് മെയ്മാസം കൊണ്ട് തന്നെ എല്ലാ പരീക്ഷ ഫലങ്ങളും ഏതാണ്ട് പൂർത്തിയാകും. ഇനി വേണ്ടത് സർക്കാരിൽ നിന്നുള്ള ഔദ്യോഗിക തീയ്യതി പ്രഖ്യാപനം മാത്രമാണ്. കഴിഞ്ഞ വർഷം മെയ്-9-നാണ് പ്ലസ്ടു ഫലം എത്തിയത്. 2023-ൽ മെയ് 25-നും,  2022-ൽ റിസൾട്ട് എത്തിയത് ജൂൺ 22-നായിരുന്നു.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി