Kerala Plus One Result 2025: പ്ലസ് വൺ ഫലപ്രഖ്യാപന തീയതിയിൽ നേരിയ മാറ്റം; അറിയാം പുതുക്കിയ തീയതി

Kerala DHSE Plus One Result 2025 Date: ജൂണിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് 28നാണ് റിസൽട്ട് പുറത്തുവിട്ടത്. അതുകൊണ്ട്, ഈ വർഷവും മെയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.

Kerala Plus One Result 2025: പ്ലസ് വൺ ഫലപ്രഖ്യാപന തീയതിയിൽ നേരിയ മാറ്റം; അറിയാം പുതുക്കിയ തീയതി

പ്രതീകാത്മക ചിത്രം

Published: 

30 May 2025 | 05:47 PM

വിദ്യാർത്ഥികൾ കാത്തിരിക്കുന്ന പ്ലസ് വൺ പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജൂൺ മൂന്നിന് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പുറത്ത് വന്നത്. ‌എന്നാൽ ഇപ്പോൾ ഈ തീയതിയിൽ മാറ്റം വന്നിരിക്കുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന അറിയിപ്പ് പ്രകാരം ജൂൺ രണ്ടിന് ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് results.hse.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ജൂണിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് 28നാണ് റിസൽട്ട് പുറത്തുവിട്ടത്. അതുകൊണ്ട്, ഈ വർഷവും മെയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.

2024നെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനത്തിൽ നേരിയ കാലതാമസം ഉണ്ടായിട്ടുണ്ട്. പ്ലസ്ടു, പ്ലസ് വൺ ഇമ്പ്രൂവ്‌മെന്റ് എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കേണ്ടി വന്നതും, ഈ രണ്ട് പരീക്ഷകളുടെ റീവാല്യുവേഷൻ നടപടികൾ പുരോഗമിക്കുന്നതുമാണ് ഇതിന് കാരണമായി തോന്നന്നത്.

പ്രധാന പരീക്ഷകളിൽ ഇനി പ്ലസ് വൺ റിസൾട്ട് മാത്രമാണ് വരാനുള്ളത്. എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ 10, സിബിഎസ്ഇ 12 പരീക്ഷകളുടെ ഫലപ്രഖ്യാപനം നേരത്തെ പുറത്തുവന്നിരുന്നു. പ്ലസ് വൺ പരീക്ഷാഫലം results.hse.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്നാണഅ സൂചന.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ