Kerala Plus One Result 2026: പരീക്ഷ കഴിഞ്ഞു, ഇനി റിസള്‍ട്ടിനായുള്ള കാത്തിരിപ്പ്; പ്ലസ് വണ്‍ ഫലപ്രഖ്യാപനം എന്ന്?
Kerala plus one 2026 result expected By May last or June first week: പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ റിസള്‍ട്ടുകള്‍ എന്ന് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഏകദേശ ധാരണകളുണ്ടെങ്കിലും, പ്ലസ് വണ്‍ ഫലത്തെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല.
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളെല്ലാം അവസാനിച്ചതോടെ, ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ റിസള്‍ട്ടുകള്‍ എന്ന് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഏകദേശ ധാരണകളുണ്ടെങ്കിലും, പ്ലസ് വണ്‍ ഫലത്തെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാകില്ല. മറ്റ് പരീക്ഷകളെ പോലെയല്ല പ്ലസ് വണ്‍. മുന്‍കൂട്ടി അറിയിച്ച് റിസള്‍ട്ട് പ്രഖ്യാപിക്കുന്ന രീതി പ്ലസ് വണ്‍ പരീക്ഷയ്ക്കില്ല. പലപ്പോഴും അപ്രതീക്ഷിതമായിട്ടാകും ഫലപ്രഖ്യാപനം.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെ പോലെ അടിയന്തര പ്രധാന്യമില്ലാത്തതിനാല്‍ പ്ലസ് വണ്‍ ഫലം അല്‍പം താമസിക്കാറുണ്ട്. പത്തിലെയും, പന്ത്രണ്ടിലെയും ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമാകും പ്ലസ് വണ്‍ ഫലപ്രഖ്യാപനം.
ഇത്തവണ പ്ലസ് വണ്‍ പരീക്ഷയുടെ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചത്. ഇത്തവണയും ഏറെക്കുറേ ഇതേ കാലയളവില്‍ റിസള്‍ട്ട് പ്രതീക്ഷിക്കാം. 2024-ല്‍ മെയ് 28-നാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെയും ട്രെന്‍ഡ് പരിശോധിച്ചാല്‍ ഇത്തവണ മെയ് അവസാന വാരമോ, ജൂണ്‍ ആദ്യ വാരമോ ഫലം പുറത്തുവിടാനാണ് സാധ്യത.
പ്ലസ് വണ്‍ പരീക്ഷയ്ക്ക് പത്ത്, പ്ലസ് ടു പരീക്ഷകളെ പോലെ വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനം നടത്തി ഫലം പ്രഖ്യാപിക്കുന്ന പതിവില്ല. പ്രത്യേക അറിയിപ്പുകളില്ലാതെ ഫലം നേരിട്ട് വെബ്‌സൈറ്റുകളിലെത്തും. റിസള്‍ട്ടും, സ്‌കോര്‍കാര്‍ഡും പരിശോധിക്കുന്നതിനുള്ള ലിങ്കും പിന്നീട് ലഭ്യമാകും. എന്ന kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ പ്രതീക്ഷിക്കാം.
ഏകദേശം 4,11,025 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ് വണ്‍ പരീക്ഷ എഴുതിയത്. 4,52,437 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ എഴുതി. 4,17,497 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി എഴുതിയത്.