Kerala Plus One Result 2026: പ്ലസ് വണ്‍ ഫലത്തിന് എത്ര നാള്‍ കാത്തിരിക്കണം? ഇത്തവണ വൈകുമോ?

Kerala Plus One 2026 Result Date: പ്ലസ് വണ്‍ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയത്തിന് ശേഷമാകും പ്ലസ് വണ്‍ പരീക്ഷയുടെ വാലുവേഷന്‍ തുടങ്ങുന്നത്. ആ കാലതാമസം ഫലപ്രഖ്യാപനത്തിലുണ്ടാകും. ഫലപ്രഖ്യാപനം ജൂണിലായിരിക്കാനാണ് സാധ്യത.

Kerala Plus One Result 2026: പ്ലസ് വണ്‍ ഫലത്തിന് എത്ര നാള്‍ കാത്തിരിക്കണം? ഇത്തവണ വൈകുമോ?

Image for representation purpose only

Updated On: 

11 Apr 2026 | 03:19 PM

Kerala Plus One Result 2026: പരീക്ഷാ ഫലങ്ങള്‍ അറിയുന്നതിനുള്ള കാത്തിരിപ്പില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് ഏകദേശ ധാരണയുണ്ടെങ്കിലും, പ്ലസ് വണ്‍ ഫലപ്രഖ്യാപനം എന്ന് ഉണ്ടാകുമെന്ന് സൂചനകളില്ല. പ്ലസ് വണ്‍ ഫലപ്രഖ്യാപനം ജൂണിലായിരിക്കാനാണ് സാധ്യത.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലപ്രഖ്യാപന തീയതി വിദ്യാഭ്യാസ വകുപ്പ് മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് ആ പതിവില്ല. അപ്രതീക്ഷിതമായാകാം പ്രഖ്യാപനം.

10, 12 ക്ലാസുകളിലെ പരീക്ഷകളെ പോലെ പ്ലസ് വണ്‍ പരീക്ഷക്ഷയുടെ ഫലപ്രഖ്യാപനത്തിന്‌ അടിയന്തര പ്രാധാന്യമില്ല. അതുകൊണ്ട് തന്നെ എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയത്തിന് ശേഷമാകും പ്ലസ് വണ്‍ പരീക്ഷയുടെ വാലുവേഷന്‍ തുടങ്ങുന്നത്. സ്വഭാവികമായും ആ കാലതാമസം ഫലപ്രഖ്യാപനത്തിലുണ്ടാകും.

Also Read: Kerala SSLC Results 2026: എസ്എസ്എൽസി മാർക്ക് ലിസ്റ്റ് എങ്ങനെ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം?

മുന്‍ വര്‍ഷങ്ങളില്‍

2025-ല്‍ ജൂണ്‍ രണ്ടിനാണ് പ്ലസ് വണ്‍ പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവിട്ടത്. 2024-ല്‍ മെയ് 28-നായിരുന്നു ഫലപ്രഖ്യാപനം. ഈ ട്രെന്‍ഡ് പരിശോധിച്ചാല്‍ മെയ് അവസാന ആഴ്ചയിലോ, ജൂണ്‍ ആദ്യ ആഴ്ചയിലോ റിസള്‍ട്ട് പുറത്തുവിടാനാണ് സാധ്യത. ഇനി അല്‍പം താമസം വന്നാലും ജൂണ്‍ 15-നകം പ്ലസ് വണ്‍ ഫലം പ്രതീക്ഷിക്കാം.

kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ റിസള്‍ട്ട് പുറത്തുവിടാനാണ് സാധ്യത. ഇത്തവണ ഏകദേശം 4,11,025 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷ എഴുതി. ഏകദേശം 4,52,437 പേര്‍ പ്ലസ്ടു പരീക്ഷയും, 4,17,497 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സിയും എഴുതി.

മുന്‍നിശ്ചയിച്ച പ്രകാരം ഏപ്രില്‍ ഏഴിനായിരുന്നു എസ്എസ്എല്‍സിയുടെയും ഹയര്‍ സെക്കന്‍ഡറിയുടെയും മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടിവെച്ചു. ഏപ്രില്‍ 16-ന് ക്യാമ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് എട്ടിന് എസ്എസ്എല്‍സി ഫലം പുറത്തുവിടുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ മൂല്യനിര്‍ണയം വൈകുന്നതിനാല്‍ ഫലവും താമസിക്കുമോയെന്ന് വ്യക്തമല്ല. മെയ് മൂന്നാം വാരത്തിനുള്ളില്‍ എസ്എസ്എല്‍സി ഫലം പുറത്തുവിടും. 16-നാണ് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് വാലുവേഷന്‍ ആരംഭിക്കുന്നത്. ഇതിന് ശേഷം പ്ലസ്ടു വാലുവേഷന്‍ ആരംഭിക്കുമെന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ